എഡിറ്റര്‍
എഡിറ്റര്‍
ഡിങ്കമത വിശ്വാസികളുടെ പ്രഥമ സമ്മേളനം കോഴിക്കോട്ട് നടന്നു
എഡിറ്റര്‍
Monday 21st March 2016 1:04pm

dinkan impx

കോഴിക്കോട്: വിവിധ സമുദായങ്ങളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും സമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേരളത്തില്‍ നവ മാധ്യമങ്ങളിലൂടെ രൂപം കൊണ്ട പാരഡി മതമായ ഡിങ്കമത വിശ്വാസികളുടെ സമ്മേളനം നടന്നു. അന്ധവിശ്വാസങ്ങളെ പരിഹസിച്ച് കോഴിക്കോട്ടാണ് ഡിങ്കമത വിശ്വാസികളുടെ ആദ്യ സമ്മേളനം നടന്നത്. നിരവധി പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

മറ്റു മതങ്ങളിലെ അനാചാരങ്ങളെ തുറന്നു കാട്ടുന്ന കൂട്ടായ്മയായാണ് ഡിങ്കോയിസ്റ്റുകള്‍ രംഗത്തെത്തിയത്. ഡിങ്കന്റെ വാസ്ഥലമായ പങ്കിലക്കാട്ടില്‍ സംഗമിച്ച് ഒന്നിച്ച് കപ്പപ്പാട്ട് പാടി. ഡിങ്കോപനിഷത്തിനെ കുറിച്ചറിയാത്തവര്‍ക്ക് വ്യാഖ്യാനം, ചക്കയേറ് തുടങ്ങിയവ നടന്നു. ഡിങ്കാരാധനയിലൂടെ രോഗശാന്തി നേടിയെന്ന് ഒരാള്‍ വ്യക്തമാക്കി. ഡിങ്കോയിസ്റ്റുകളുടെ ആദ്യ മഹാസമ്മേളനം സംഭവബഹുലമായി തന്നെ കൊണ്ടാടി. ആശയപ്രചാരണത്തിനായി വിപുലമായ സമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് തീരുമാനമെന്ന് ഡിങ്കോയിസ്റ്റുകള്‍ അറിയിച്ചു.

Advertisement