സിനിമക്ക് ഒരു പെര്‍ഫെക്ട് ആയ ടൈറ്റില്‍ ഇടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍. മനോരമ ഹോര്‍ത്തൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമക്ക് ഒരു പെര്‍ഫെക്ട് ആയ ടൈറ്റില്‍ ഇടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍. മനോരമ ഹോര്‍ത്തൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഷ്‌കിന്ധാ കാണ്ഡം, എക്കോ എന്നീ സിനിമകളുടെ പേരുകള്‍ ഏറ്റവും അവസാനമാണ് റെഡിയായതെന്നും കിഷ്‌കിന്ധാ കാണ്ഡം എന്ന പേര് ആളുകള്‍ സ്വീകരിക്കുമോ എന്ന് ടെന്‍ഷനുണ്ടായിരുന്നുവെന്നും ദിന്‍ജിത്ത് പറഞ്ഞു.

Eko/ Theatrical poster
‘ എന്നാല്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ നമ്മളെക്കാളും മുന്നിലാണെന്ന് ബോധ്യമുള്ളത് കൊണ്ട് നമ്മള്‍ ആ റിസ്‌ക് ഏറ്റെടുത്തു. എക്കോയുടെ കാര്യത്തിലും ഇങ്ങനെയായിരുന്നു. എക്കോ എന്നത് ഒരു ഇംഗ്ലീഷ് പേരാണ്. പക്ഷേ പ്രതിധ്വനിയെന്ന് ആരും അങ്ങനെ ഉപയോഗിക്കാറില്ലെന്ന് തോന്നുന്നു.
എക്കോ എന്ന് ഉപയോഗിക്കുന്നതിലും ഒരു വ്യത്യസ്തത തോന്നി. ധൈര്യത്തോടെയാണ് ഞങ്ങള്‍ ആ വെല്ലുവിളി ഏറ്റെടുത്തത്. പക്ഷേ ഇപ്പോള്‍ എക്കോയാണ് സിനിമക്ക് പെര്‍ഫക്ട് ആയ ടൈറ്റില്‍ എന്നാണ് എല്ലാവരും പറയുന്നത്. അതില്‍ വലിയ സന്തോഷമുണ്ട്, ദിന്‍ജിത്ത് പറയുന്നു.
ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സന്ദീപ് പ്രദീപ്, സൗരഭ് സച്ച്ദേവ, ബിയാന മോമിന്‍, വിനീത് തുടങ്ങിയ താരങ്ങള്‍ അണിനിരന്ന എക്കോ ആദ്യ ദിനം മുതല്‍ ഗംഭീര അഭിപ്രായങ്ങള്‍ നേടിയിരുന്നു.
മികച്ച പ്രതികരണങ്ങള്‍ക്ക് പിന്നാലെ ചിത്രം ബോക്സ് ഓഫീസിലും കുതിപ്പ് തുടര്‍ന്നിരുന്നു. നവംബര്‍ 21 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തില്‍ 40 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്.
സമീപകാലത്ത് ഇറങ്ങിയതില്‍ ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രങ്ങളിലൊന്നാണ് എക്കോ. ഫ്രം ദി മേക്കേഴ്സ് ഓഫ് കിഷ്‌കിന്ധാ കാണ്ഡം എന്ന ഘടകം തന്നെയായിരുന്നു ഏതൊരു പ്രേക്ഷകനെയും എക്കോയിലേക്ക് അടുപ്പിച്ചത്.
Content Highlight: Dinjith Ayyathan says that coming up with a perfect title for the film is a tough task