പട്ടയം കൊടുക്കാന്‍ ഭൂമിയുണ്ട്; പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കാന്‍ ഭൂമിയില്ല!!!
Daily News
പട്ടയം കൊടുക്കാന്‍ ഭൂമിയുണ്ട്; പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കാന്‍ ഭൂമിയില്ല!!!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th September 2014, 3:48 pm

“അഞ്ചാം പട്ടികയില്‍ ഉള്‍പെടുത്താന്‍ കഴിയുന്ന (ആസാം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ അല്ലാതെയുള്ള) ഏതൊരു സംസ്ഥാനത്തിലെയും പട്ടിക പ്രദേശങ്ങളെ പട്ടിക ഗോത്ര പ്രദേശങ്ങളെയും പെസ നിയമത്തിനു കീഴില്‍ കൊണ്ട് വരാവുന്നതാണ്. അവിടെയെല്ലാം പെസ നിയമം അനുശാസിക്കുന്ന വിധത്തില്‍ ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കപെട്ട ആദിവാസി ഗ്രാമ സഭകള്‍ ചെരാവുന്നതുമാണ്. ഈ ഗ്രാമ സഭകള്‍ക്ക് ഭരണഘടനയും പെസ നിയമവും നിശ്ചയിച്ച പ്രകാരമുള്ള അധികാരങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കുന്നതുമാണ്.” ദിനില്‍ എഴുതുന്നു…


nilp-samaram

dinil

ഭരണകൂടം അതിന്റെ എല്ലാ കഴിവുമുപയോഗിച്ചു നിഷ്‌കാസനം ചെയ്യാന്‍ ശ്രമിച്ചിട്ടും നിലനില്‍പ്പിനായുള്ള ആദിവാസികളുടെ സമരം തിരുവന്തപുരത്തെ ഭരണസിരാ കേന്ദ്രത്തിനു മുന്നില്‍ തുടരുകയാണ്. ഇന്നേക്ക് 73 ദിവസം പിന്നിട്ട ഈ സമരത്തെ കുറിച്ചും അതുയര്‍ത്തുന്ന ആവിശ്യങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ പല കോണുകളിലും നടക്കുന്നുമുണ്ട്. അത്തരം ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന ഒരു പ്രധാനപെട്ട വിഷയമാണ് പെസ നിയമവും അതുമായി ബന്ധപെട്ട് പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കാന്‍ കഴിയുമോയെന്ന ചര്‍ച്ചയും. പതിവ് പോലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയത്തിലെല്ലാം മൗനം പാലിച്ചപ്പോള്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായ ചര്‍ച്ചകള്‍ നടന്നത് സോഷ്യല്‍ മീഡിയയില്‍ തന്നെയാണ്.

നില്‍പ്പ് സമരത്തിലെ പ്രധാനപെട്ട ഒരു മുദ്രാവാക്യമാണ് വംശഹത്യയിലേക്ക് നീങ്ങുന്ന ആദിവാസിയുടെ ഭൂമിയും സംസ്‌ക്കാരവും സംരക്ഷിക്കാന്‍ പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിക്കുകയെന്നുള്ളത്. പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിക്കണം എന്നുള്ള ആവിശ്യം ഒരു ഔദാര്യമായി ആദിവാസികള്‍ ചോദിക്കുകയാണോ എന്നു അന്വേഷിക്കുന്നതിനു മുന്‍പു ഇന്ത്യന്‍ ഭരണഘടനയിലും ബന്ധപെട്ട നിയമങ്ങളിലും പട്ടിക വര്‍ഗ മേഖലയെ കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളതെന്നു നോക്കാം.

ആദ്യം പെസ (THE PROVISIONS OF THE PANCHAYATS (EXTENSION TO THE SCHEDULED AREAS) ACT, 1996No.40 OF 1996  PESA) നിയമത്തില്‍ എന്താണ് ആദിവാസി ഊരുകള്‍ അല്ലെങ്കില്‍ വില്ലേജുകള്‍ എന്നതിനെ കുറിച്ച് പറഞ്ഞിട്ടുള്ളതെന്നു നോക്കാം.

പഞ്ചായത്തുകളെ സംഭന്ധിച്ച വ്യവസ്ഥകള്‍ (പട്ടിക പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കല്‍) നിയമം, 1996

2. ഈ നിയമത്തില്‍, സന്ദര്‍ഭം മാറ്റുന്ന തരത്തില്‍ ആവിശ്യപ്പെടാതിടത്തോളം, പട്ടിക പ്രദേശം എന്നാല്‍ ഭരണഘടനയുടെ 244-ാം ആര്‍ട്ടിക്കിളിലെ (1)-ാം ക്ലോസില്‍ പരാമര്‍ശിക്കപ്പെടുന്ന പട്ടിക പ്രദേശം എന്നാണര്‍ത്ഥം.

3. ഈ നിയമത്തിലെ 4-ാം സെക്ഷനില്‍ വ്യവസ്ഥപ്പെടുത്തിയ ഒഴിവാക്കലുകള്‍ക്കും പരിഷ്‌കരങ്ങള്‍ക്കും വിധേയമായി ഭരണഘടനയുടെ IX-ാം ഭാഗത്തിലെ പഞ്ചായത്തുകളെ സംബന്ധിച്ച വ്യവസ്ഥകള്‍ ഇതിനാല്‍ പട്ടിക വര്‍ഗ്ഗ പ്രദേശങ്ങളിലേക്കു വ്യാപിപ്പിച്ചിരിക്കുന്നു.


ഒരു വില്ലേജ് അല്ലെങ്കില്‍ ഗ്രാമം എന്നതിനെ പെസ നിയമം വിവക്ഷിക്കുന്നത് സ്വന്തം കാര്യങ്ങള്‍ പാരമ്പര്യത്തിനും ആചാരങ്ങള്‍ക്കും അനുസൃതമായി നോക്കി നടത്തുന്ന ഒരു സമുദായത്തെ ഉള്‍ക്കൊള്ളുന്ന ഹാബിറ്റാറ്റ് (ആവാസ കേന്ദ്രം) അല്ലെങ്കില്‍ കൂട്ടം ആവാസം കേന്ദ്രങ്ങള്‍ (a group of habitat) അതുമല്ലെങ്കില്‍ ഹാമ്ലറ്റ് (ഊരുകള്‍) അല്ലെങ്കില്‍ ഗ്രൂപ്പ് ഓഫ് ഹാമ്ലറ്റ് (ഒരു കൂട്ടം ഊരുകള്‍) അടങ്ങുന്നതായിരിക്കും എന്നാണ്.


nilpusamaram
4. ഭരണഘടനയുടെ IX-ാം ഭാഗത്തിന് കീഴില്‍ ഉള്‍പ്പെട്ടിട്ടുള്ള എന്തുതന്നെ ഉണ്ടെങ്കിലും താഴെ പറയുന്ന സവിശേഷ വ്യവസ്ഥകളുമായി പൊരുത്തപ്പെടാത്ത യാതൊരു നിയമനിര്‍മ്മാണവും IX-ാം ഭാഗത്തിന് കീഴില്‍ ഒരു സംസ്ഥാന നിയമസഭയും നടത്താന്‍ പാടുള്ളതല്ല.

(a) പഞ്ചായത്തുകളെ സംബന്ധിച്ച് നടത്തുന്ന ഏതൊരു സംസ്ഥാന നിയമനിര്‍മ്മാണവും ആചാരപരമായ നിയമങ്ങള്‍ക്കും, സാമൂഹികവും മതപരവുമായ ആചാരങ്ങള്‍ക്കും സമുദായ സഭ നോക്കിനടത്തുന്നതിന്റെ പരഭമ്പരാഗതമായ രീതികള്‍ക്കും അനുസൃതമായിരിക്കണം.

(b) സ്വന്തം കാര്യങ്ങള്‍ പാരമ്പര്യത്തിനും ആചാരങ്ങള്‍ക്കും അനുസൃതമായി നോക്കി നടത്തുന്ന ഒരു സമുദായത്തെ ഉള്‍ക്കൊള്ളുന്ന ആവാസകേന്ദ്രമോ അല്ലെങ്കില്‍ ഒരു കൂട്ടം ആവാസകേന്ദ്രങ്ങളോ അല്ലെങ്കില്‍ ഒരു കൂട്ടം ഊരുകളോ അടങ്ങുന്നതായിരിക്കും ഒരു സാധാരണ ഗ്രാമം.

(c) ഗ്രാമതലത്തിലുള്ള പഞ്ചായത്തുകളുടെ വോട്ടര്‍ പട്ടികയില്‍ പേര്‌ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തികളടങ്ങുന്ന ഒരു ഗ്രാമ സഭ ഓരോ ഗ്രാമത്തിനും ഉണ്ടായിരിക്കുന്നതാണ്.

ഒരു വില്ലേജ് അല്ലെങ്കില്‍ ഗ്രാമം എന്നതിനെ പെസ നിയമം വിവക്ഷിക്കുന്നത് സ്വന്തം കാര്യങ്ങള്‍ പാരമ്പര്യത്തിനും ആചാരങ്ങള്‍ക്കും അനുസൃതമായി നോക്കി നടത്തുന്ന ഒരു സമുദായത്തെ ഉള്‍ക്കൊള്ളുന്ന ഹാബിറ്റാറ്റ് (ആവാസ കേന്ദ്രം) അല്ലെങ്കില്‍ കൂട്ടം ആവാസം കേന്ദ്രങ്ങള്‍ (a group of habitate) അതുമല്ലെങ്കില്‍ ഹാമ്ലറ്റ് (ഊരുകള്‍) അല്ലെങ്കില്‍ ഗ്രൂപ്പ് ഓഫ് ഹാമ്ലറ്റ് (ഒരു കൂട്ടം ഊരുകള്‍) അടങ്ങുന്നതായിരിക്കും എന്നാണ്. അതോടൊപ്പം തന്നെ പട്ടിക വര്‍ഗ പ്രദേശം എന്നുള്ളത് മറ്റു തരത്തില്‍ ആവിശ്യപെടാത്തിടത്തോളം ഭരണഘടനയുടെ  244)ാം ആര്‍ട്ടിക്കിളിലെ (1)ാം ക്ലോസില്‍ പരാമര്‍ശിക്കപ്പെടുന്ന പട്ടിക പ്രദേശം എന്നാണു പെസ നിയമം പറയുന്നത്.

പെസ നിയമത്തില്‍ പറയുന്ന ആര്‍ട്ടിക്കിളില്‍ ഇന്ത്യന്‍ ഭരണഘടന ഒരു പട്ടിക വര്‍ഗ പ്രദേശത്തെ കുറിച്ച് എന്താണ് പറയുന്നതെന്നു നോക്കാം.

244. പട്ടിക ഗോത്ര വര്‍ഗ പ്രദേശങ്ങളിലെ ഭരണം

244. ആസാം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ അല്ലാതെയുള്ള ഏതൊരു സംസ്ഥാനത്തിലെയും പട്ടിക വര്‍ഗ പ്രദേശങ്ങളെയും പട്ടികഗോത്ര പ്രദേശങ്ങളെയും ഭരണത്തിനും നിയന്ത്രണത്തിനും അഞ്ചാം പട്ടികയിലെ വ്യവസ്ഥകള്‍ ബാധകമാണ്.

ചുരുക്കി പറഞ്ഞാല്‍ അഞ്ചാം പട്ടികയില്‍ ഉള്‍പെടുത്താന്‍ കഴിയുന്ന (ആസാം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ അല്ലാതെയുള്ള) ഏതൊരു സംസ്ഥാനത്തിലെയും പട്ടിക പ്രദേശങ്ങളെയും പട്ടിക ഗോത്ര പ്രദേശങ്ങളെയും പെസ നിയമത്തിനു കീഴില്‍ കൊണ്ട് വരാവുന്നതാണ്. അവിടെയെല്ലാം പെസ നിയമം അനുശാസിക്കുന്ന വിധത്തില്‍ ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദിവാസി ഗ്രാമ സഭകള്‍ ചേരാവുന്നതുമാണ്. ഈ ഗ്രാമ സഭകള്‍ക്ക് ഭരണഘടനയും പെസ നിയമവും നിശ്ചയിച്ച പ്രകാരമുള്ള അധികാരങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കുന്നതുമാണ്.

അടുത്ത പേജില്‍ തുടരുന്നു


കേരളത്തില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്നത് ആദിവാസി വംശഹത്യ തന്നെയാണ്. നാട്ടിലെ നിയമങ്ങളും ഇന്ത്യയെന്ന രാജ്യവും അതിന്റെ ഭരണഘടനയും അറിയാത്തവരാണ് ഭൂരിപക്ഷം വരുന്ന ആദിവാസികളും. കാടുകളില്‍ നിന്നും കുടിയിറക്കപെട്ട ആദിവാസി ഇപ്പോള്‍ കാട്ടിലും നാട്ടിലും അല്ല എന്ന അവസ്ഥയിലാണുള്ളത്. ഒരു ദിവസം കൊണ്ട് അവനോടു നാട്ടിലെ നിയമങ്ങള്‍ പഠിച്ചു ഞങ്ങളോട് മത്സരിച്ചു വിജയിക്കൂ എന്നാണു നാഗരീകരുടെ പുരോഗമന പൊതുബോധം പറയുന്നത്.


standing-struggle
പെസ നിയമ പ്രകാരം ഒരു ആദിവാസി ഗ്രാമം എന്നുള്ളത് റവന്യൂ വില്ലേജോ ബ്ലോക്ക് വില്ലേജോ അല്ല. അതു കൃത്യമായിട്ടും ആദിവാസി ഊരുകളാണ്. അതൊരു അമ്പതു കുടുംബങ്ങളുള്ള ഒരു ഗ്രാമമാകാം. അല്ലെങ്കില്‍ അമ്പതോ നൂറോ അതിലതികമോ കുടുംബങ്ങളുള്ള ഊരുകളേയും പെസ ഗ്രാമങ്ങളാക്കാം. ഇതാണ് ഒരു സ്വയംഭരണ യൂണിറ്റായി ആക്റ്റില്‍ പരിഗണിക്കുന്നത്. ആര്‍ട്ടിക്കിള്‍ 244 അനുസരിച്ച് അഞ്ചാം പട്ടികയില്‍ ഉള്‍പെടുത്തി പട്ടിക വര്‍ഗ മേഖല പ്രഖ്യാപിച്ചതിനു ശേഷം പെസ നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കും.

എന്നാല്‍ പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ ഒരു വാദം അഞ്ചാം പട്ടികയില്‍ (Schedule V) ഉള്‍പ്പെടുത്താനുള്ള ആവിശ്യമായ ജനസംഖ്യ ആദിവാസികള്‍ക്ക് കേരളത്തില്‍ ഒരിടത്തും ഇല്ല എന്നതാണ്. അതിനായി അവര്‍ ഉദ്ദരിക്കുന്ന ഒരു വാചകം താഴെ കൊടുത്തിട്ടുള്ളതാണ്.

“The criteria followed for declaring an area as Scheduled Area are preponderance of tribal population; compactness and reasonable size of the area; underdeveloped nature of the area; and marked disparity in economic standard of the people.”

നിയമപരമായി പിന്‍ബലം ഇല്ലാത്ത എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ഉപയോഗിക്ക പെട്ടിട്ടുള്ള ഒരു ബ്യൂറോക്രാറ്റിക് മാനദണ്ഡം മാത്രമാണിതെന്ന് ഇതു ക്വോട്ട് ചെയ്യുന്നവര്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഒരു ആദിവാസി പ്രദേശത്തെ അഞ്ചാം പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇത്ര ശതമാനം ജനസംഖ്യ വേണം എന്ന് ആക്റ്റില്‍ പറയുന്നില്ല. അതിനെ കുറിച്ച് പറയുന്ന ഈ ഭാഗങ്ങള്‍ വായിക്കുക.

The criteria followed for declaring an area as Scheduled Area are preponderance of tribal population; compactness and reasonable size of the area; underdeveloped nature of the area; and marked disparity in economic standard of the people. These criteria are not spelt out in the Constitution of India but have become well established. They embody principles followed in declaring `Excluded and `Partially Excluded Areas under the Government of India Act 1935, Schedule `B of recommendations of the Excluded and Partially Excluded Areas Sub Committee of Constituent Assembly and the Scheduled Areas and Scheduled Tribes Commission 1961. URL  http://www.tribal.nic.in/Content/DefinitionofScheduledAreasProfiles.aspx.


അഞ്ചാം പട്ടികയില്‍ പെടുത്തി ആദിവാസികള്‍ കൂടുതലായി ജീവിച്ചു പോരുന്ന ഭൂമി  പട്ടികവര്‍ഗ പ്രദേശങ്ങളാണെന്നു പ്രഖ്യാപിക്കുന്നതോടെ ആ പ്രദേശങ്ങളിലെ ഭൂമി കയ്മാറ്റവും തടയപ്പെടും. ആദിവാസി വംശഹത്യ ഇല്ലാതാക്കാനുള്ള മാര്‍ഗമെന്ന നിലക്ക് ഭൂമി നല്‍കണം എന്നല്ല ആദിവാസികള്‍ പറയുന്നത്. അതിനു മുന്‍പ് ആദിവാസി ഭൂമി അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നതാണ് ആദിവാസികളെ സംബന്ധിച്ച പ്രധാന ആവശ്യം.

stars-in-nilp-samaram
വസ്തുതകള്‍ ഇങ്ങനെയാനെന്നിരിക്കെ അതെ ബ്യൂറോക്രാറ്റിക് മാനദണ്ഡം പൊക്കി പിടിച്ചാണ് ജനസംഖ്യ അനുപാതം ഇല്ലാത്തത് കാരണം പട്ടികവര്‍ഗ മേഖല സൃഷ്ട്ടിക്കാന്‍ കഴിയില്ലെന്ന് അതൊരിക്കലും വരരുതെന്ന് ആഗ്രഹിക്കുന്നവര്‍ പറയുന്നത്. പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കാതിരിക്കുകയാണ് ഇത്തരക്കാരുടെ ആവിശ്യമെങ്കില്‍ ആരുടെ താല്പര്യം സംരക്ഷിക്കാനാകും നിയമപരമായി നിലനില്‍ക്കാത്ത ഈ മാനദണ്ഡം ഗുലാന്‍ പെരിശായി പൊക്കി കാണിക്കുന്നത്.

ഒരു ആദിവാസി പ്രദേശത്തെ അഞ്ചാം പട്ടികയില്‍ ഉള്‍പെടുത്താന്‍ ഒരു നിശ്ചിത ജനസംഖ്യ വേണം എന്ന് ആക്ട് പറയുന്നില്ലെന്നിരിക്കെ കേരളീയ സാഹചര്യങ്ങളില്‍ ഈ നിയമം നടപ്പിലാക്കിയാല്‍ അവ ദുരുപയോഗം ചെയ്യപ്പെടില്ലെയെന്നാണ് മറ്റൊരു ചോദ്യം. വാസ്തവത്തില്‍ പ്രായോഗിക തലത്തില്‍ കൂടുതല്‍ ലോജിക്കല്‍ ആയ ഒരു ചോദ്യമാണിത്. 10,000 ജനസംഖ്യയുള്ള ഒരു പ്രദേശത്ത് 3000 ആളുകളെ ഉള്ളൂ വെങ്കില്‍ ആ ഗ്രാമസഭക്ക് നിയന്ത്രണാധികാരം നല്‍കിയാല്‍ ഭൂരിപക്ഷം വരുന്ന മറ്റുള്ളവര്‍ നിയമം ദുരുപയോഗം ചെയ്യുകയില്ലേ എന്നുള്ളത് ന്യായമായ സംശയവുമാണ്. അത്തരത്തിലൊരു തീരുമാനം ആദിവാസികളെ വീണ്ടും ഒറ്റുകൊടുക്കുന്നതിനു തുല്യവുമാണ്. രണ്ടു തരത്തിലാണ് ഈ ചോദ്യത്തിനുള്ള മറുപടി:

1. ആദിവാസികള്‍ക്ക് വേണ്ടി മാത്രമായുള്ള പട്ടിക വര്‍ഗ്ഗ പ്രദേശങ്ങള്‍ സൃഷ്ടിച്ചാല്‍ അവിടെ മറ്റുള്ളവര്‍ ഭൂരിപക്ഷം ഉണ്ടാകുന്നതൊഴിവാകും.
2. സാമുഹ്യ നൂനപക്ഷങ്ങളുടെ ക്ഷേമത്തിനുള്ള നിയമ നിര്‍മാണം ഭൂരിപക്ഷത്തിനു എതിരാണ് എന്ന് കരുതാനാകില്ല. പോരെങ്കില്‍ ഭരണഘടന തന്നെ അത്തരം നിയമ നിര്‍മാണത്തിനുള്ള സാധ്യത അംഗീകരികുന്നുണ്ട്.

Nothing in this article or in clause (2) of article 29 shall prevent the State from making any special provision for the advancement of any socially and educationally backward classes of citizens or for the Scheduled Castes and the Scheduled Tribes URL  http://www.constitution.org/cons/india/p03015.html

[]അഞ്ചാം പട്ടികയില്‍ പെടുത്തി ആദിവാസികള്‍ കൂടുതലായി ജീവിച്ചു പോരുന്ന ഭൂമി  പട്ടികവര്‍ഗ പ്രദേശങ്ങളാണെന്നു പ്രഖ്യാപിക്കുന്നതോടെ ആ പ്രദേശങ്ങളിലെ ഭൂമി കയ്മാറ്റവും തടയപ്പെടും. ആദിവാസി വംശഹത്യ ഇല്ലാതാക്കാനുള്ള മാര്‍ഗമെന്ന നിലക്ക് ഭൂമി നല്‍കണം എന്നല്ല ആദിവാസികള്‍ പറയുന്നത്. അതിനു മുന്‍പ് ആദിവാസി ഭൂമി അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നതാണ് ആദിവാസികളെ സംബന്ധിച്ച പ്രധാന ആവശ്യം. ആദിവാസിക്ക് നല്‍കുന്ന ഭൂമി അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ ആ ഭുമി ആദിവാസി അല്ലാത്ത ആള്‍ക്കാര്‍ക്ക് കൈമാറ്റം ചെയ്യാന്‍ കഴിയുകയില്ല. ആദിവാസി ഭുമി അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ശ്രമച്ചിട്ടില്ല എന്നുള്ളത് വസ്തുതയാണ്. പ്രസിഡന്റ് നോട്ടിഫൈ ചെയ്ത ഭുമി മാത്രമല്ല സ്റ്റേറ്റ് നിയമം കൊണ്ട് വന്ന്‌ അത് പ്രകാരം നോട്ടിഫൈ ചെയ്യുന്ന ഭുമിയും അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ഇത്തരം പട്ടിക ഏരിയയില്‍ ആദിവാസികള്‍ക്ക് സ്വയംഭരണം കിട്ടും. അതാണ് പെസ നിയമം അനുശാസിക്കുന്നതും.

കേരളത്തില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്നത് ആദിവാസി വംശഹത്യ തന്നെയാണ്. നാട്ടിലെ നിയമങ്ങളും ഇന്ത്യയെന്ന രാജ്യവും അതിന്റെ ഭരണഘടനയും അറിയാത്തവരാണ് ഭൂരിപക്ഷം വരുന്ന ആദിവാസികളും. കാടുകളില്‍ നിന്നും കുടിയിറക്കപെട്ട ആദിവാസി ഇപ്പോള്‍ കാട്ടിലും നാട്ടിലും അല്ല എന്ന അവസ്ഥയിലാണുള്ളത്. ഒരു ദിവസം കൊണ്ട് അവനോടു നാട്ടിലെ നിയമങ്ങള്‍ പഠിച്ചു ഞങ്ങളോട് മത്സരിച്ചു വിജയിക്കൂ എന്നാണു നാഗരീകരുടെ പുരോഗമന പൊതുബോധം പറയുന്നത്. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെയുള്ള തിയറിറ്റിക്കല്‍ ആയ ഈ പൊതുബോധം മാറ്റി വെച്ച് ആദിവാസി പ്രശ്‌നങ്ങളെ കുറിച്ച് കൂടുതല്‍ നന്നായി പഠിച്ചാല്‍ മാത്രമേ ആ സമൂഹത്തിന്റെ പ്രശ്‌നങ്ങളോട് അവരുടെ സമരങ്ങളോട് ഐക്യപെടാന്‍ കഴിയുകയുള്ളൂ.

കേരളത്തില്‍ ആദിവാസി മേഖലകളില്‍ നടക്കുന്നതെന്താണ്. അട്ടപാടിയെന്ന ഉദാഹരണം എടുക്കുക. 1981ല്‍ 1000ഓളം കുടിയേറ്റകാരെ അട്ടപാടിയില്‍ ഉണ്ടായിരുന്നുള്ളൂ. ഇന്നു അട്ടപാടിയിലുള്ള മൊത്തം ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്നത് കുടിയേറ്റ വിഭാഗമാണ്, ആദിവാസികള്‍ മൈനോരിറ്റിയാണ്. അവിടെ തന്നെ 75ഓളം കുട്ടികള്‍ മരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വംശഹത്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള ഒരു ഡിമിനിഷിംഗ് സൊസൈറ്റിയാണെന്നുള്ളത് കൊണ്ട് ഇവര്‍ക്ക് ആര്‍ട്ടിക്കിള്‍ 244ന്റെ പ്രൊട്ടക്ഷന്‍ പാടില്ലയെന്നു പറയുന്നതില്‍ എന്താണ് യുക്തി. നിയമം പോലും അങ്ങിനെയല്ലെന്നിരിക്കെ ഈ പറയുന്നതില്‍ എന്താണ് ധാര്‍മികത.

പട്ടയം കൊടുക്കാന്‍ സര്‍ക്കാരിന് ഭൂമിയുള്ളപ്പോള്‍ ഈ വംശീയ ന്യൂനപക്ഷത്തെ ഇനിയും ഈ രാജ്യത്ത് നിലനിറുത്താനാവിശ്യമായ ഭൂമി കേരളത്തില്‍ ലഭ്യമല്ലയെന്നാണോ ജനം മനസിലാക്കേണ്ടത്? ഭരണഘടനയില്‍ മേല്‍പറഞ്ഞ പോലെയുള്ള ശക്തമായൊരു വകുപ്പും പ്രൊട്ടക്റ്റീവ് ലോയും ഉണ്ടായിട്ടും കേരളം പോലുള്ള ഒരു ഡെമോക്രാറ്റിക് സൊസൈറ്റിയില്‍ ഇതു ഇപ്പോഴും അഡ്രസ് ചെയ്യുന്നില്ല എന്നതിനൊരു മറുപടി വേണ്ടതല്ലേ?