ആയുര്‍വേദ പരസ്യത്തിലഭിനയിക്കാന്‍ വന്ന കുട്ടി ആയിഷയായ കഥ; ഇഷ തല്‍വാര്‍ തട്ടത്തിന്‍ മറയത്തില്‍ എത്തിയ കഥ പറഞ്ഞ് ദിനേഷ് പ്രഭാകര്‍
Entertainment news
ആയുര്‍വേദ പരസ്യത്തിലഭിനയിക്കാന്‍ വന്ന കുട്ടി ആയിഷയായ കഥ; ഇഷ തല്‍വാര്‍ തട്ടത്തിന്‍ മറയത്തില്‍ എത്തിയ കഥ പറഞ്ഞ് ദിനേഷ് പ്രഭാകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th November 2021, 12:06 pm

മലയാളികളുടെ പ്രണയസങ്കല്‍പങ്ങള്‍ക്ക് നിറം ചാലിച്ച ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്.വിനോദിനേയും ആയിഷയേയും ഇരു കയ്യും നീട്ടിയാണ് മലയാളക്കര സ്വീകരിച്ചത്.

ചിത്രത്തിലെ നായികയായി എത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഇഷ തല്‍വാര്‍. താരം സിനിമയിലെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറും അഭിനേതാവുമായ ദിനേഷ് പ്രഭാകര്‍.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിനേഷ് ഇക്കാര്യം പറയുന്നത്.

‘ഇഷ തല്‍വാറിനെ ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്നത് ഞാനായിരുന്നു. ധാത്രിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിലായിരുന്നു ബോംബെയില്‍ നിന്നും ഇഷയെ കൊണ്ടുവന്നത്.

ആ സമയത്താണ് വിനീത് പറയുന്നത് പുതിയ സിനിമയിലേക്ക് ഒരു നായികയെ വേണം, പരസ്യങ്ങളിലൊക്കെ അഭിനയിച്ച ഏതെങ്കിലും കുട്ടിയുണ്ടോ എന്നൊക്കെ.

എന്റെ പരസ്യത്തിന്റെ ക്യാമറാമാനാണ് നമ്മള്‍ അന്ന് കൊണ്ടുവന്ന കുട്ടിയില്ലേ എന്ന് ചോദിക്കുന്നത്. അങ്ങനെ ഞാന്‍ ഇഷയെ കോണ്‍ടാക്ട് ചെയ്യുകയായിരുന്നു.

അങ്ങനെയാണ് ഇഷ തല്‍വാര്‍ തട്ടത്തിന്‍ മറയത്തിന്റെ ഓഡീഷനെത്തുന്നതും തട്ടത്തിന്‍ മറയത്ത് സംഭവിക്കുന്നതും,’ ദിനേഷ് പറയുന്നു.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2012ലയിരുന്നു തട്ടത്തിന്‍ മറയത്ത് പുറത്തിറങ്ങിയത്. ഇഷ തല്‍വാറിനൊപ്പം നിവിന്‍ പോളി, അജു വര്‍ഗീസ്, മനോജ് കെ. ജയന്‍, ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

വിനീത് ശ്രീനിവാസന്‍ തന്നെയാരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും. ഷാന്‍ റഹ്‌മാനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dinesh Prabhakar says how Isha Talwar acted in Thattathin Marayathu