ടി-20 പോലുള്ള ഒരു ഫോര്‍മാറ്റില്‍ വിജയം എളുപ്പമല്ല: ഇന്ത്യന്‍ ടീമിന് പ്രശംസയുമായി ദിനേശ് കാര്‍ത്തിക്
Cricket
ടി-20 പോലുള്ള ഒരു ഫോര്‍മാറ്റില്‍ വിജയം എളുപ്പമല്ല: ഇന്ത്യന്‍ ടീമിന് പ്രശംസയുമായി ദിനേശ് കാര്‍ത്തിക്
ശ്രീരാഗ് പാറക്കല്‍
Tuesday, 20th January 2026, 10:53 am

2026 ടി-20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ഇന്ത്യന്‍ ടീം ഇപ്പോള്‍ മികച്ച ഫോമിലാണെന്നും കഴിഞ്ഞ ലോകകപ്പിന് ശേഷം 36 ടി-20 മത്സരങ്ങളില്‍ 29 എണ്ണത്തിലും ഇന്ത്യ വിജയിച്ചെന്നും കാര്‍ത്തിക് പറഞ്ഞു. ടി-20 പോലുള്ള ഒരു ഫോര്‍മാറ്റില്‍ വിജയം എളുപ്പമല്ലെന്നും ഇന്ത്യ വളരെ ശക്തമായ നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യന്‍ ടീം ഇപ്പോള്‍ മികച്ച ഫോമിലാണ്. കഴിഞ്ഞ ലോകകപ്പിന് ശേഷം 36 ടി-20 മത്സരങ്ങളില്‍ 29 എണ്ണത്തിലും അവര്‍ വിജയിച്ചു, ഇത് അസാധാരണമായ നേട്ടമാണ്. ടി-20 പോലുള്ള ഒരു ഫോര്‍മാറ്റില്‍ വിജയം എളുപ്പമുള്ള കാര്യമല്ല, അത് ടീമിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. അടുത്തിടെ നടന്ന ഏഷ്യാ കപ്പിലും അവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു, അവിടെ അവര്‍ പാകിസ്ഥാനെ ഫൈനല്‍ ഉള്‍പ്പെടെ മൂന്ന് തവണ തോല്‍പ്പിച്ചു.

ഇന്ത്യയും പാകിസ്ഥാനും മൂന്ന് അസോസിയേറ്റ് രാജ്യങ്ങളാണ് അവരുടെ ഗ്രൂപ്പിലുള്ളത്. സ്വാഭാവികമായും, ഇന്ത്യയോ പാകിസ്ഥാനോ അവരെ തോല്‍പ്പിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കും, പക്ഷേ ഈ ഫോര്‍മാറ്റിന്റെ ഭംഗി ഒരു കളിയെയും നിസാരമായി കാണാനാവില്ല എന്നതാണ്.

ഇന്ത്യന്‍ ടീം

ടോസ് നഷ്ടപ്പെട്ട് ബൗള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണെങ്കില്‍, പെട്ടെന്ന് വെല്ലുവിളി ഉയര്‍ന്നേല്‍ക്കും, പ്രത്യേകിച്ച് ഇന്നിങ്‌സിന്റെ അവസാനത്തോടെ. മഞ്ഞുവീഴ്ചയെ വിജയകരമായി പ്രതിരോധിക്കാന്‍ നിങ്ങള്‍ ഉയര്‍ന്ന സ്‌കോര്‍ നേടേണ്ടതുണ്ട്. അതിനാല്‍, ഇന്ത്യ വളരെ ശക്തമായ നിലയിലാണെന്ന് ഞാന്‍ പറയും,’ ദിനേശ് കാര്‍ത്തിക് ജിയോസ്റ്റാറിന്റെ ദി എകസ്‌പെര്‍ട്‌സ് വ്യൂവില്‍ പറഞ്ഞു.

അതേസമയം ന്യൂസിലാന്‍ഡിനെതിരെ ജനുവരി 21ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ലോകകപ്പിന് മുന്നോടിയായ നിര്‍ണയക പരമ്പരയാണിത്.
ടി-20 ലോകകപ്പിനുള്ള അതേ സ്‌ക്വാഡാണ് പരമ്പരയ്ക്ക് പ്രഖ്യാപിച്ചതെങ്കിലും തിലക് വര്‍മ വാഷിങ്ടണ്‍ സുന്ദര്‍ എന്നീ താരങ്ങള്‍ക്ക് പരിക്ക് പറ്റി മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്.

പകരം ശ്രേയസ് അയ്യരും രവി ബിഷ്ണോയിയുമാണ് ടീമിലെത്തിയത്. എന്നിരുന്നാലും മത്സരത്തില്‍ സഞ്ജു കളത്തിലിറങ്ങുന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കുന്നതാണ്. മാത്രമല്ല ജനുവരി 31ന് പരമ്പരയിലെ അവസാന മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവന്തപുരത്താണ് നടക്കുന്നത് എന്നതും ആരാധകരെ ത്രിസിപ്പിക്കുന്നതാണ്.

Content Highlight: Dinesh Kartik Praises Indian Team Ahead T-20 World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ