മലയാള സിനിമയിലെ മികച്ച നടനും സംവിധായകനുമാണ് ദിലീഷ് പോത്തന്‍. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിലെ മിക്ക നടന്മാര്‍ക്കൊപ്പവും അഭിനയിച്ചു. ഇപ്പോള്‍ നടന്‍ വിജയരാഘവനെ കുറിച്ച് പറയുകയാണ് ദിലീഷ്.
മലയാള സിനിമയിലെ മികച്ച നടനും സംവിധായകനുമാണ് ദിലീഷ് പോത്തന്‍. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിലെ മിക്ക നടന്മാര്‍ക്കൊപ്പവും അഭിനയിച്ചു. ഇപ്പോള്‍ നടന്‍ വിജയരാഘവനെ കുറിച്ച് പറയുകയാണ് ദിലീഷ്.
വളരെയേറെ ഡെഡിക്കേറ്റഡായ നടനാണ് വിജയരാഘവനെന്നും നടന്‍ എന്ന നിലയില്‍ സീനിയറാണെങ്കിലും പുതിയ ആളെപ്പോലെയാണ് ഓരോ സിനിമയിലും അദ്ദേഹം വര്‍ക്ക് ചെയ്യുന്നതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.
നമ്മള്‍ ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്ത് വരുമ്പോള്‍ അവയൊക്കെ തമ്മില്‍ എന്തെങ്കിലുമൊക്കെ സാമ്യതകളുണ്ടാകുമെന്നും എന്നാല്‍ സാമ്യതകളുള്ള കഥാപാത്രങ്ങളെ എങ്ങനെ പെര്‍ഫോമന്‍സിലൂടെ വ്യത്യസ്തമാക്കാമെന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് വിജയരാഘവനെന്നും അദ്ദേഹം പറയുന്നു.
‘വിജയരാഘവന്‍ എന്ന നടനെ കുറിച്ച് ഞാന്‍ മുമ്പും പറഞ്ഞതാണ്. വളരെയേറെ ഡെഡിക്കേറ്റഡായ നടനാണ് കുട്ടേട്ടന്‍. അദ്ദേഹം ഒരു നടന്‍ എന്ന നിലയില്‍ സീനിയറാണെങ്കിലും പുതിയ ആളെപ്പോലെയാണ് ഓരോ സിനിമയിലും വര്‍ക്ക് ചെയ്യുന്നത്.
പലപ്പോഴും അങ്ങനെയാണ് എനിക്ക് തോന്നാറുള്ളത്. എത്രയോ വര്‍ഷമായി അദ്ദേഹം സിനിമയില്‍ വന്നിട്ട്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് അച്ഛന്‍ കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കരിയറില്‍ ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ ഒരുപാട് വന്നിട്ടുണ്ടാകാം.
അദ്ദേഹത്തെ നമ്മളെല്ലാവരും ശ്രദ്ധിക്കാറുള്ളതാണ്. കുട്ടേട്ടന്റെ ഓരോ സിനിമകളും ഓരോ കഥാപാത്രങ്ങളുമൊക്കെ ശ്രദ്ധിക്കുന്നതാണ്. കുട്ടേട്ടനെ പോലെ തന്നെ പലപ്പോഴും നമുക്കും ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി കിട്ടാറുണ്ട് എന്നതാണ് സത്യം.
നമുക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ ചെയ്ത് വരുമ്പോള്‍ ആ കഥാപാത്രങ്ങളൊക്കെ തമ്മില്‍ എന്തെങ്കിലുമൊക്കെ സാമ്യതകളുണ്ടാകും. എന്നാല്‍ സാമ്യതകളുള്ള കഥാപാത്രങ്ങളെ എങ്ങനെ പെര്‍ഫോമന്‍സിലൂടെ വ്യത്യസ്തമാക്കാമെന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് വിജയരാഘവന്‍ എന്ന നടന്‍,’ ദിലീഷ് പോത്തന്‍ പറഞ്ഞു.
Content Highlight: Dileesh Pothan Talks About Actor Vijayaraghavan And His Films