എഡിറ്റര്‍
എഡിറ്റര്‍
ബുദ്ധേട്ടനല്ല ; വില്ലാളിവീരന്‍
എഡിറ്റര്‍
Thursday 19th June 2014 3:46pm

dileep-new

നവാഗതനായ സുധീഷ് ശങ്കര്‍ ദിലീപിനെ നായകനാക്കി അവതരിപ്പിക്കുന്ന ഓണചിത്രം ബുദ്ധേട്ടന്റെ പേര് മാറ്റിയത് വലിയ വാര്‍ത്തയായിരുന്നു. ബുദ്ധമതവിശ്വാസികളുടെ മതവികാരം വ്രണപ്പെടാന്‍ പേര് കാരണമായെങ്കിലോ എന്ന് കരുതിയാണ് ബുദ്ധേട്ടന്‍ എന്ന പേര് മാറ്റിയത്. വില്ലാളിവീരന്‍ എന്ന പുതിയ പേരുമായാണ് ചിത്രം വാര്‍ത്തകളില്‍ നിറയുന്നത്.

ദിലീപ് ചിത്രങ്ങളുടെ ചേരുവയായ നര്‍മ്മത്തിന്റെ മേമ്പൊടിയുമായാണ് വില്ലാളിവീരന്‍ തയ്യാറാവുന്നത്. പച്ചക്കറി വ്യാപാരിയായി ദിലീപ് വേഷമിടുന്ന സിനിമയില്‍ നമിതാ പ്രമോദും മൈഥിലിയുമാണ് നായികമാര്‍. ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, സാജു കൊടിയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയ  പ്രമുഖഹാസ്യതാരങ്ങള്‍ വില്ലാളിവീരനില്‍ അണിനിരക്കുന്നുണ്ട്. നീന കുറപ്പ്, ഗീതാ വിജയന്‍, വല്‍സല മേനോന്‍, വിനയപ്രസാദ്, നെടുമുടി വേണു, ലാലു അലക്‌സ് തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍.

സൂപ്പര്‍ ഗുഡ്‌സ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ദിനേശ് പള്ളത്താണ്.  റഫീഖ് അഹമ്മദിന്റേയും മുരുകന്‍ കാട്ടാക്കടയുടേയും വരികള്‍ക്ക് എസ്.എ രാജ്കുമാര്‍ ഈണം പകരുന്നു.

Advertisement