എഡിറ്റര്‍
എഡിറ്റര്‍
ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ അമ്മയെത്തി
എഡിറ്റര്‍
Friday 11th August 2017 5:02pm

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തി. ദിലീപിന്റെ സഹോദരന്‍ അനൂപും കൂടെയുണ്ടായിരുന്നു.

കേസില്‍ കഴിഞ്ഞ ഒരു മാസമായി ദിലീപ് ജയിലിലാണ്. ഇന്നലെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.


Also Read: ‘ഞങ്ങളുടെ കേരളം നന്മയുടെ നാടാണ്’; കേരളത്തിനെതിരായ പ്രചരണങ്ങളെ പ്രതിരോധിച്ച മലയാളികളെ അഭിനന്ദിച്ച് പിണറായി വിജയന്‍


ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ശരത്തും സബ് ജയിലില്‍ എത്തിയെങ്കിലും ദിലീപിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞമാസം ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്.

മുമ്പ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് അഡ്വ.രാമന്‍പിള്ളയാണ് ദിലീപിനായി ഇന്നലെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

Advertisement