മീടൂവിനെ പരിഹസിച്ചുകൊണ്ടുള്ള ബാലന്‍ വക്കീലിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് ദിലീപ്
Mollywood
മീടൂവിനെ പരിഹസിച്ചുകൊണ്ടുള്ള ബാലന്‍ വക്കീലിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് ദിലീപ്
ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 3:04 pm

തിരുവനന്തപുരം: ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് ദിലീപ് നായകനായെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്ത് വിട്ട് നടന്‍ ദിലീപ്.

ലോകമെങ്ങും തരംഗമായ മി ടൂ കാമ്പയിനിനെ പരിഹസിക്കുന്ന രംഗമാണ് ദിലീപ് ഷെയര്‍ ചെയ്തിരിക്കുന്നത്.


ശിഷ്യന്‍ 250 എന്ന് പറഞ്ഞിട്ടും ഗുരു മിണ്ടുന്നില്ലല്ലോ: മോദിയെ ട്രോളി മായാവതി


സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീഡിയോ ആണ് ഇത്. “”ബ്രീജീറ്റ് ഐ ലവ് യൂ എന്ന് സിദ്ധിഖിന്റെ കഥാപാത്രം പറയുമ്പോള്‍ മീ ടൂ എന്ന് കാമുകി തിരിച്ചുപറയുന്നത് കേട്ട് സിദ്ധിഖ് ഓടി രക്ഷപ്പെടുന്നതാണ് രംഗം. എന്നാല്‍ ഈ സീന്‍ എന്തുകൊണ്ടാണ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് വ്യക്തമല്ല.

ബി.ഉണ്ണികൃഷ്ണ്ണനും ദിലീപും ആദ്യമായി ഒന്നിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമായിരുന്നു നായികമാര്‍. 2 കണ്‍ട്രീസിന് ശേഷം ദിലീപും മംമ്തയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ദിലീപിന്റെ അച്ഛനായാണ് ചിത്രത്തില്‍ സിദ്ധിക്ക് എത്തുന്നത്

വയാകോം18 മോഷന്‍ പിക്‌ചേഴ്സാണ് ചിത്രം നിര്‍മിച്ചത്. ഇവര്‍ നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.