എഡിറ്റര്‍
എഡിറ്റര്‍
തന്നെ കുടുക്കിയതില്‍ ബെഹ്‌റയ്ക്കും ബി. സന്ധ്യയ്ക്കും പങ്ക്: നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ദിലീപ്
എഡിറ്റര്‍
Friday 3rd November 2017 11:59am

കൊച്ചി: നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ദിലീപ്. ഈ ആവശ്യമുന്നയിച്ച് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു.

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും ബി.സന്ധ്യ്യക്കും തന്നെ കുടുക്കിയതില്‍ പങ്കുണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു എന്ന കാര്യങ്ങള്‍ അതത് സമയങ്ങളില്‍ ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ദിലീപ് കത്തില്‍ പറയുന്നു.

ഈ കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ല. തന്നെ കുടുക്കാനുള്ള ശ്രമമാണ് നടന്നത്. അതുകൊണ്ടുതന്നെ ലോക്‌നാഥ് ബെഹ്‌റയെയും ബി.സന്ധ്യയെയും ഈകേസിന്റെ മേല്‍നോട്ട ചുമതലകളില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് മറ്റൊരു സംഘത്തെ നിയമിക്കുകയോ സി.ബി.ഐയെ കേസ് ഏല്‍പ്പിക്കുകയോ ചെയ്യണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്.

രണ്ടാഴ്ചയ്ക്കു മുമ്പാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്കു കത്തുനല്‍കിയത്. 12 പേജുള്ള കത്താണ് ദിലീപ് സമര്‍പ്പിച്ചത്.

Advertisement