എം. മോഹനന്‍ സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ സിനിമയാണ് മാണിക്യക്കല്ല്. പ്രിഥ്വിരാജ്, സംവൃത സുനില്‍, നെടുമുടി വേണു തുടങ്ങിയവര്‍ അഭിനയിച്ച സിനിമ തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളില്‍ സംഭവിച്ച ഒരു കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായിരുന്നു.
ഈ സിനിമയുടെ പേര് മാറ്റാന്‍ അക്കാലത്ത് ധ്യാന്‍ ശ്രീനിവാസന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കിയതോടെ ധ്യാനിന് ആ പേര് ഓക്കെയായെന്നും പറയുകയാണ് സിനിമയുടെ സംവിധായകനായ എം.മോഹനന്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ധ്യാന്‍ വെട്ടിത്തുറന്ന് അഭിപ്രായം പറയും. പണ്ടും പറയും, എപ്പോഴും പറയും. എല്ലാ പടത്തെ കുറിച്ചും പറയാറുണ്ട്. മാണിക്യക്കല്ല് കണ്ട് ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ അവന്‍ എന്താണ് തോന്നുന്നത് അത് അപ്പോള്‍ പറയും. അത് മറച്ചുവെക്കുന്ന സ്വഭാവമില്ല.
മാണിക്യക്കല്ലിന്റെ ടൈറ്റിലിനെ കുറിച്ച് ധ്യാന്‍ അഭിപ്രായം പറഞ്ഞിരുന്നു. എന്റടുത്തല്ല, എന്റെ വൈഫിനോട്. മാമീ, എന്ത് പേരാണത്. എന്തിന് കൊള്ളാം ഈ പേര് എന്നാണ് ചോദിച്ചത്. പേര് മാറ്റാനൊക്കെ വൈഫിനോട് പറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞാല്‍ അവന്റെ അഭിപ്രായം മാറിക്കോളുമെന്ന് ഞാന്‍ പറഞ്ഞു.
രാഗേഷ് മണ്ടോടിയോടും അവന്‍ ഇക്കാര്യം പറഞ്ഞിരുന്നു. പക്ഷെ, ഞാന്‍ പ്രഥ്വിരാജിനെയും വണ്ണാമല സ്‌കൂളിനെയുമൊക്കെ വെച്ച് ഡിസൈന്‍ ചെയ്ത് കാണിച്ചപ്പോള്‍ അവന് ഇഷ്ടമായി,’ എം. മോഹനന്‍ പറഞ്ഞു.
ബ്രണ്ണന്‍ സ്‌കൂളിലുണ്ടായ ഒരു സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മാണിക്യക്കല്ല് സിനിമയുണ്ടായതെന്നും എം. മോഹനന്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. അതിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പുള്‍പ്പടെയുള്ള ഒരുപാട് പീരിയോഡിക്കല്‍സ് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
മുന്‍കാലങ്ങളിലൊക്കെ വായിച്ചതിന്റെ ഒരു ബലം കൂടി ആ സിനിമക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചോക്കുപടി, മധുരച്ചൂരല്‍ എന്നീ പക്തികള്‍ പണ്ടുമുതലെ വായിക്കാറുണ്ടെന്നും അതിലുള്ള ചില വാക്കുകള്‍ സൂക്ഷിച്ചുവെക്കാറുണ്ടായിരുന്നെന്നും അതെല്ലാം മാണിക്യക്കല്ലിന്റെ സ്‌ക്രിപ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും എം. മോഹനന്‍ പറഞ്ഞു.
ഇന്നലെ(വെള്ളി) റിലീസായ ഒരു ജാതി ഒരു ജാതകം എന്ന സിനിമയാണ് എം. മോഹനന്റെ ഏറ്റവും പുതിയ സിനിമ. വിനീത് ശ്രീനിവാസന്‍ നിഖില വിമല്‍ തുടങ്ങിയവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.
content highlights: Dhyan Srinivasan had asked to change the name of Manikyakall movie; Mohanan