എഡിറ്റര്‍
എഡിറ്റര്‍
ട്രിവാന്‍ഡ്രം ടീമിനൊപ്പം വീണ്ടും ധ്വനി
എഡിറ്റര്‍
Tuesday 23rd October 2012 7:21pm

ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം അതേ ടീമിനൊപ്പം വീണ്ടും ഒരുങ്ങുകയാണ് ധ്വനി. അനൂപ് മേനോന്‍, ജയസൂര്യ എന്നിവര്‍ ഒരുമിക്കുന്ന പുഷ്പകവിമാനത്തിലാണ് ധ്വനി വീണ്ടും നായികയാവുന്നത്.

അലിജോണ്‍ ആണ് പുഷ്പകവിമാനം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളാവും ധ്വനി.

Ads By Google

ട്രിവാന്‍ഡ്രം ലോഡ്ജില്‍ ധ്വനിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളില്‍ മാത്രമേ തന്നെ പ്രതീക്ഷിക്കാവൂ എന്ന് താരം വ്യക്തമാക്കിയിരുന്നു.

പുഷ്പകവിമാത്തില്‍ ശ്രദ്ധേയമായ വേഷമാണ് ധ്വനിക്കായി കാത്തിരിക്കുന്നതെന്നാണ് അറിയുന്നത്. കൂടാതെ പഴയ ടീമിനൊപ്പം വീണ്ടും ജോലി ചെയ്യുന്നതിലും ധ്വനി ഏറെ സന്തോഷവതിയാണത്രേ. പുഷ്പകവിമാനത്തിലൂടെ പഴയ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് താരം.

പുഷ്പക് എയര്‍ലൈന്‍സ് എന്ന വിമാനത്തിലെ യാത്രക്കാരിലൂടെയാണ് പുഷ്പകവിമാനത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജില്‍ ലോഡ്ജിലെ താമസക്കാരുടെ കഥയാണ് പറയുന്നതെങ്കില്‍ ഒരു വിമാനത്തിലെ യാത്രക്കാരുടെ കഥയാണ് പുഷ്പകവിമാനത്തില്‍ പറയുന്നത്.

അനുപ് മേനോനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

Advertisement