2026 ഐപിഎല്ലില്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ്. നാളെ നടക്കുന്ന സെക്കന്റ് ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിന്റെ എതിരാളികള്‍. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തുതന്നെയാണ് ഈ നിര്‍ണായകമായ മത്സരത്തില്‍ രാജസ്ഥാന് ആത്മവിശ്വാസം നല്‍കുന്നത്.
വൈഭവിനൊപ്പം രാജസ്ഥാന്റെ ഈ സീസണിലെ വിജയക്കുതിപ്പില്‍ നിര്‍ണായകമായ പങ്കുവഹിച്ച മറ്റൊരു താരം കൂടിയുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിന്റെ പോരാട്ടങ്ങളും രാജസ്ഥാന്റെ ഈ സീസണിലെ തേരോട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്. വൈഭവിന്റെ കൂറ്റന്‍ വെടിക്കെട്ടിനിടയില്‍ ജുറെലിന്റെ പ്രകടനങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവാറുണ്ട്.
Dhruv Tara shining bright with his best season yet and he’s not done here! ✨💗 pic.twitter.com/5HaZ6uhpaP
— Rajasthan Royals (@rajasthanroyals) May 28, 2026
ഈ സീസണില്‍ രാജസ്ഥാന് വേണ്ടി നാല് ഫിഫ്റ്റികള്‍ നേടിയ ജുറെല്‍ 500 റണ്‍സും കടന്ന് കുതിക്കുകയാണ്. എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അര്‍ദ്ധ സെഞ്ച്വറി നേടിയാണ് ജുറെല്‍ 500 റണ്‍സ് പൂര്‍ത്തിയാക്കിയത്. 21 പന്തില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 508 റണ്‍സാണ് റോയല്‍സ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്.
ഇതോടെ ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി ഒരു സീസണില്‍ മൂന്നാം നമ്പറിലോ അതില്‍ താഴെയോ സ്ഥാനത്ത് ബാറ്റ് ചെയ്ത് 500 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ താരമായും ജുറെല്‍ മാറി. മുന്‍ നായകന്‍ സഞ്ജു സാംസണ്‍ നിലവിലെ നായകന്‍ റിയാന്‍ പരാഗ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
പരാഗ് 573 റണ്‍സും സഞ്ജു 531 റണ്‍സുമാണ് നേടിയിരുന്നത്. ഇരുവരും 2024 സീസണിലാണ് ഈ നേട്ടം കൈവരിച്ചത്. ക്വാളിഫയര്‍ പോരാട്ടത്തിലും മിന്നും പ്രകടനം പുറത്തെടുക്കാന്‍ ജുറെലിന് സാധിച്ചാല്‍ ഒരു സീസണില്‍ രാജസ്ഥാന് വേണ്ടി മൂന്നാം നമ്പറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാനും റോയല്‍സ് വിക്കറ്റ് കീപ്പര്‍ക്ക് സാധിക്കും. സഞ്ജുവിനെ മറികടക്കാന്‍ 24 റണ്‍സും പരാഗിനെ വീഴ്ത്താന്‍ 66 റണ്‍സുമാണ് ജുറെലിന് വേണ്ടത്.
അതേസമയം മുല്ലാന്‍പൂരില്‍ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 47 റണ്‍സിനാണ് റിയാന്‍ പരാഗും സംഘവും വീഴ്ത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഹൈദരാബാദിന്റെ മുന്നില്‍ ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്സ് 19.2 ഓവറില്‍ 196 റണ്‍സില്‍ അവസാനിച്ചു.
Content Highlight: Dhruv Jurel Need 24 runs to break Sanju Samson record for Rajasthan Royals in IPL