വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനവുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍. മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് താരം ഉത്തര്‍പ്രദേശിന് കരുത്തായത്. ഇന്ന് ടൂര്‍ണമെന്റില്‍ ബറോഡയ്ക്ക് എതിരെ നടന്ന മത്സരത്തിലാണ് താരം ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.
മത്സരത്തില്‍ 101 പന്തില്‍ പുറത്താവാതെ 160 റണ്‍സാണ് ജുറെല്‍ സ്‌കോര്‍ ചെയ്തത്. ഇതോടെ ലിസ്റ്റ് എയിലെ തന്റെ ആദ്യ സെഞ്ച്വറി കുറിക്കാനും താരത്തിന് സാധിച്ചു. എട്ട് സിക്സും 15 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
Photo: Sonu/x.com
158.42 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിന് എത്തിയാണ് വിക്കറ്റ് കീപ്പറുടെ വെടിക്കെട്ട് എന്നതും ശ്രദ്ധേയമാണ്.
ബറോഡയ്ക്ക് എതിരെയുള്ളത് ജുറെലിന്റെ സെഞ്ച്വറിയാണെങ്കിലും സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം താരം നടത്തിയിരുന്നു. ആദ്യ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സ് താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഹൈദരാബാദിന് എതിരെ 80 റണ്‍സും ചണ്ഡീഗഡിന് എതിരെ 67 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്.
🚨 DHRUV JUREL SMASHED 160*(101) IN VIJAY HAZARE TROPHY AGAINST BARODA 🚨
– 80(61) in the first match.
– 67(57) in the second match.
– 160*(101) in the third match.
Incredible performance by Jurel at Number 3, Indian talent pool in Wicket keeping at the Top level. 🇮🇳 pic.twitter.com/SZKdoV12cx
ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിക്കാനിരിക്കെയാണ് ജുറെല്‍ വിജയ് ഹസാരെയില്‍ തിളങ്ങുന്നത് എന്നതും ഇതിനോട് ചേര്‍ത്ത് വെക്കണം. ജുറെലും കിഷനുമെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്നത് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് വലിയ തലവേദന തന്നെയാവും സൃഷ്ടിക്കുക.
അതേസമയം, ജുറെലിന്റെ കരുത്തില്‍ ഏഴ് വിക്കറ്റിന് 369 റണ്‍സ് പടുത്തുയര്‍ത്താന്‍ ഉത്തര്‍പ്രദേശിന് സാധിച്ചു. താരത്തിന് പുറമെ ക്യാപ്റ്റന്‍ റിങ്കു സിങ്ങും അഭിഷേക് ഗോസ്വാമിയും അര്‍ധ സെഞ്ച്വറി നേടി. റിങ്കു 67 പന്തില്‍ 63 റണ്‍സ് എടുത്തപ്പോള്‍ അഭിഷേക് 51 പന്തില്‍ 51 റണ്‍സും സംഭാവന ചെയ്തു.
Content Highlight: Dhruv Jurel hits his maiden list A century in Vijay Hazare Trophy