രക്തമേ നീ കത്തിപ്പായും; ധൂമത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത്
Film News
രക്തമേ നീ കത്തിപ്പായും; ധൂമത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th June 2023, 7:05 pm

ഫഹദ് ഫാസിലും അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന ധൂമത്തിന്റെ ടൈറ്റില്‍ ട്രാക്ക് ലിറിക്സ് വിഡിയോ പുറത്തിറങ്ങി. പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ധൂമം.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രം കെ.ജി.എഫ്, കാന്താര, എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസാണ് നിര്‍മിക്കുന്നത്. പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. റോഷന്‍ മാത്യു, വിനീത്, അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റേത് ആയി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും സോങ്ങുകളും എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘ധൂമം’ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

കന്നഡയില്‍ യൂ-ടേണ്‍, ലൂസിയ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പവന്‍കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ‘ധൂമം’. ചിത്രം ജൂണ്‍ 23 വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസായി എത്തും.

പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് -സുരേഷ് അറുമുഖന്‍. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കാര്‍ത്തിക് ഗൗഡയും വിജയ് സുബ്രഹ്‌മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാര്‍. സൗണ്ട് ഡിസൈന്‍ -രംഗനാഥ് രവി, ആര്‍ട്ട് -അനീസ് നാടോടി, കോസ്റ്റ്യൂം -പൂര്‍ണിമ രാമസ്വാമി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഷിബു സുശീലന്‍, ലൈന്‍ പൊഡ്യൂസര്‍ -കബീര്‍ മാനവ്, ആക്ഷന്‍ ഡയറക്ടര്‍ -ചേതന്‍ ഡിസൂസ, ഫാഷന്‍ സ്‌റ്റൈലിസ്റ്റ് -ജോഹ കബീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ശ്രീകാന്ത് പുപ്പല, സ്‌ക്രിപ്റ്റ് അഡൈ്വസര്‍ -ജോസ്‌മോന്‍ ജോര്‍ജ്, ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍ ബബിന്‍ ബാബു, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് & സ്ട്രാറ്റജി- ഒബ്സ്‌ക്യുറ, പി.ആര്‍.ഒ -മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് -ബിനു ബ്രിങ് ഫോര്‍ത്ത്.

Content Highlight: dhoomam movie song lyrical video