നൃത്തം പഠിക്കണമെന്ന മോഹവുമായി ധോണി ചെന്നുപെട്ടത് കുഞ്ഞുസിവയുടെ മുന്‍പില്‍; അച്ഛന്റെയും മകളെയും ഡാന്‍സ് സോഷ്യല്‍മീഡിയയില്‍ ഹിറ്റ്
Social Tracker
നൃത്തം പഠിക്കണമെന്ന മോഹവുമായി ധോണി ചെന്നുപെട്ടത് കുഞ്ഞുസിവയുടെ മുന്‍പില്‍; അച്ഛന്റെയും മകളെയും ഡാന്‍സ് സോഷ്യല്‍മീഡിയയില്‍ ഹിറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd December 2018, 7:06 pm

മുംബൈ: ധോണിയും മകള്‍ സിവയും ക്രിക്കറ്റ് ആരാധകര്‍ക്കെല്ലാം പ്രിയപ്പെട്ടവരാണ്. ഇരുവരുമൊരുമിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും വലിയ സ്വീകാര്യതയാണുള്ളത്.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഡാന്‍സും സോഷ്യല്‍മീഡിയയില്‍ ഹിറ്റാകുകയാണ്. സിവയുടെ ചുവടുകള്‍ക്കനുസരിച്ച് ചുവടുവെക്കുന്ന വീഡിയോ ധോണി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ALSO READ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര വിജയികളെ പ്രവചിച്ച് ഷാഹിദ് അഫ്രീദി

നേരത്തെ ധോണിയോട് ഭോജ്പുരി ഭാഷയിലും തമിഴിലും സംസാരിക്കുന്ന സിവയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. അതിനു മുന്‍പ് മലയാള ഗാനവുമായും സോഷ്യല്‍മീഡിയയില്‍ സിവ വൈറലായിരുന്നു.

 

View this post on Instagram

 

Even better when we are dancing @zivasinghdhoni006

A post shared by M S Dhoni (@mahi7781) on


അന്ന് “അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ” എന്ന ഗാനമായിരുന്നു സിവ പാടിയത്.

ഐ.പി.എല്ലില്‍ ചെന്നൈയുടെ മത്സരങ്ങള്‍ക്കിടയിലും ഗാലറിയില്‍ താരമാകാറുള്ളത് കുഞ്ഞുസിവ തന്നെയാണ്.

WATCH THIS VIDEO: