ഓട്ടിസിനും മിന്നല്‍ മുരളിക്കുമൊപ്പം ധനുഷ്; നെറ്റ്ഫ്‌ളിക്‌സിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Film News
ഓട്ടിസിനും മിന്നല്‍ മുരളിക്കുമൊപ്പം ധനുഷ്; നെറ്റ്ഫ്‌ളിക്‌സിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd May 2022, 1:53 pm

അവഞ്ചേഴ്‌സ് സംവിധായകരായ ജോയും ആന്റണി റൂസോയും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം ദി ഗ്രേ മാനിലെ ധനുഷിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത് പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ് ഇവാന്‍സ്, റയാന്‍ ഗോസ്ലിങ് എന്നിവരോടൊപ്പമാണ് ധനുഷിന്റെ ചിത്രവും പുറത്ത് വിട്ടത്.

പുലിമുരുകനിലെ മോഹന്‍ലാലിന്റെ പ്രശസ്ത പോസിനോട് സാമ്യമുള്ളതാണ് ധനുഷിന്റെ പോസും. ധനുഷിന്റെ പോസ് നെറ്റ്ഫ്‌ളിക്‌സ് തന്നെ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സ്‌ട്രേഞ്ചര്‍ തിംഗ്‌സിലെ ഇലവന്‍, ഗംഗുബായി, സെക്‌സ് എച്യുക്കേഷനിലെ ഓട്ടിസ്, എറിക്, മിന്നല്‍ മുരളി, കപില്‍ ശര്‍മ എന്നവര്‍ക്കൊപ്പം പോസ് ചെയ്യുന്ന ധനുഷിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. രസകരമായ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

2022 ജൂലൈ 22ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം റിലീസ് ചെയ്യും. മാര്‍ക്ക് ഗ്രീനിയുടെ ദി ഗ്രേ മാന്‍ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം ഒരു ആക്ഷന്‍-ത്രില്ലറാണ്. നെറ്റ്ഫ്‌ളിക്‌സ് നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ദി ഗ്രേ മാന്‍.

May be an image of 1 person, child, outdoors and text that says "STRANGER THINGS"May be an image of 3 people, people standing and text that says "GANGUBAI KATHIAWADI"May be an image of 5 people, people sitting, people standing and outdoorsMay be an image of 2 people, outdoors and text that says "MINNAL MURALI"May be an image of 3 people, people standing, indoor and text that says "KAPIL SHARMA: I'M NOT DONE YET"

2018ല്‍ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ‘ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍’ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ബോളിവുഡിലേക്ക് രംഗപ്രവേശനം നടത്തിയത്.

റയാന്‍ ഗോസ്ലിംഗ് ആണ് ഗ്രേ മാന്‍. ഒരു ഫ്രീലാന്‍സ് കൊലയാളിയും റയാന്‍ അവതരിപ്പിച്ച മുന്‍ സി.ഐ.എ ഉദ്യോഗസ്ഥനായ കോര്‍ട്ട് ജെന്റിയെയും ചുറ്റിപ്പറ്റിയാണ് സിനിമ.

Content Highlight: Dhanush’s post was edited with minnal murali and sex education posted by Netflix itself