കര്‍ണനില്‍ ധനുഷിന് നായിക രജിഷ വിജയന്‍; മാരി ശെല്‍വരാജ് ചിത്രത്തില്‍ ലാലും
national news
കര്‍ണനില്‍ ധനുഷിന് നായിക രജിഷ വിജയന്‍; മാരി ശെല്‍വരാജ് ചിത്രത്തില്‍ ലാലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th January 2020, 9:12 pm

ധനുഷും സംവിധായകന്‍ മാരി ശെല്‍വരാജും ഒന്നിക്കുന്ന ചിത്രത്തിന് കര്‍ണന്‍ എന്ന് പേര്. നേരത്തെ പല തവണ കര്‍ണന്‍ എന്നാണ് ചിത്രത്തിന്റെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. രജിഷയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് കര്‍ണ്ണന്‍. നടന്‍ ലാലും യോഗി ബാബുവും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാരി ശെല്‍വരാജിന്റെ ആദ്യ ചിത്രമായ പരിയേറും പെരുമാളിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ധനുഷിനോടൊപ്പം മൂന്നാം തവണയാണ് സന്തോഷ് ഒരുമിക്കുന്നത്. കൊടി, വട ചെന്നൈ എന്നീ ചിത്രങ്ങളിലായിരുന്നു ഇരുവരും നേരത്തെ ഒരുമിച്ചത്.

ധനുഷിന്റെ അടുത്ത് റിലീസ് ചിത്രം ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന പട്ടാസ് ആണ്. ജനുവരി 16നാണ് ചിത്രത്തിന്റെ റിലീസ്. കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തിലും ധനുഷ് ആണ് നായകന്‍.

രാക്ഷസന്‍ ഒരുക്കിയ സംവിധായകന്‍ രാംകുമാറിനോടൊപ്പവും സഹോദരന്‍ ശെല്‍വരാഘവനോടൊപ്പവും ധനുഷ് ഒരുമിക്കുന്ന ചിത്രങ്ങളും വരാനുണ്ട്.