ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന വമ്പന്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് അഞ്ചാം ജയം. സ്വന്തം തട്ടകത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനാണ് ബെംഗളൂരു തകര്‍ത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ബെംഗളൂരു.
Half-century for Virat. 👑
Half-century for DDP. 🌟
Half-century for the team at ನಮ್ಮ Chinnaswamy too tonight. 🏟️🏡No better way to sign off from our final league stage game at Chinnaswamy. 🫶#PlayBold #ನಮ್ಮRCB #IPL2026 #RCBvGT pic.twitter.com/0vLfSjA06z
— Royal Challengers Bengaluru (@RCBTweets) April 24, 2026
വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബെംഗളൂരിന് സാധിച്ചു. നിലവില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയവും രണ്ട് തോല്‍വിയുമുള്‍പ്പെടെ 10 പോയിന്റാണ് ബെംഗളൂരുവിന്റെ പക്കലുള്ളത്.
വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റേയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍സിബിയുടെ വിജയം. 44 പന്തില്‍ 81 റണ്‍സ് നേടിയാണ് കോഹ്ലി തിളങ്ങിയത്. എട്ട് ഫോറുകളും നാല് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് കോഹ്ലിയുടെ തകര്‍പ്പന്‍ ഇന്നിങ്സ്. 27 പന്തില്‍ രണ്ട് ഫോറും ആറ് കൂറ്റന്‍ സിക്സുമുള്‍പ്പെടെ 55 റണ്‍സാണ് പടിക്കല്‍ നേടിയത്. സൂപ്പര്‍ സിക്സ് അവാര്‍ഡും താരത്തിനായിരുന്നു. 203.70 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണ്‍ സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് പടിക്കലിന് സാധിച്ചത്.
We love you 2️⃣0️⃣0️⃣0️⃣, DDP. 🫡🌟 pic.twitter.com/UHmvbAtKUV
— Royal Challengers Bengaluru (@RCBTweets) April 24, 2026
നിലവില്‍ ഐ.പി.എല്ലില്‍ 81 മത്സരങ്ങള്‍ കളിച്ച താരം 2014 റണ്‍സാണ് അടിച്ചെടുത്തത്. 101* റണ്‍സിന്റെ ഉയര്‍ന്ന സ്കോര്‍ ഉള്‍പ്പെടെ 26.16 എന്ന ആവറേജിലാണ് താരം ബാറ്റ് ചെയ്തത്. 130.52 എന്ന സ്ട്രൈക്ക് റേറ്റാണ് പടിക്കലിനുള്ളത്. ഒരു സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. കൂടാതെ സീസണില്‍ ഏഴ് മത്സരങ്ങളില്‍ 208 റണ്‍സാണ് പടിക്കല്‍ അടിച്ചെടുത്തത്.
8️⃣1️⃣ from our No. 1️⃣8️⃣. 👑
Another timeless knock. 🤌 pic.twitter.com/seiDPcsZZ6
— Royal Challengers Bengaluru (@RCBTweets) April 24, 2026
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി സായ് സുദര്ശന് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഐ.പി.എല്ലിലെ സായ് സുദര്‍ശന്റെ മൂന്നാം സെഞ്ച്വറിയാണിത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 34 റണ്‍സും ജോസ് ബട്ലര് 25 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 23 റണ്‍സും നേടി.
ആര്.സി.ബിബൗളിങ്ങില്‍ സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, റാഷിക് സലാം എന്നിവര്‍ ഓരോ വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഏപ്രില്‍ 30ന് ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തും. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം.
Content Highlight: Devdutt Padikkal Complete 2000 Runs In IPL
