ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് ഇന്ത്യ നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് തുടരുന്നത് സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. നിലവില്‍ 178 പന്തുകള്‍ നേരിട്ട് ഒരു സിക്സും 12 ഫോറും ഉള്‍പ്പെടെ 131 റണ്‍സ് നേടിയാണ് താരം ക്രീസില്‍ നില്‍ക്കുന്നകത്. പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്. ഇതോടെ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പടിക്കല്‍.
Stumps on Day 1 in Galle! 🏟️
Fifty partnership up between Devdutt Padikkal & Rishabh Pant 🤝
A fine opening day of the First #SLvIND Test for #TeamIndia as they reach 288/2 after 73 overs 👌👌
സ്വാതന്ത്ര ദിനത്തില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ താരമാകാനാണ് പടിക്കലിന് സാധിച്ചത്. മറ്റൊരു താരവും ഇന്ത്യയ്ക്ക് വേണ്ടി സ്വാതന്ത്ര ദിനത്തില്‍ സെഞ്ച്വറി നേടിയിട്ടില്ല. ഇതിന് മുമ്പ് റിപ്പബ്ലിക് ദിനത്തിലായിരുന്നു വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയത്.
MAIDEN TEST HUNDRED! 💯
A special moment on a special day for Devdutt Padikkal in Galle 🥳
പടിക്കലിനൊപ്പം മികച്ച പ്രകടനമാണ് ഓപ്പണര്‍ കെ.എല്‍. രാഹുല്‍ കാഴ്ചവെച്ചത്. 162 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 77 റണ്‍സ് നേടി റിട്ടയേഡ് ഔട്ടാവുകയായിരുന്നു താരം.