വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയും പോണ്ടിച്ചേരിയും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക നാല് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സാണ് നേടിയത്.
ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും വെടിക്കെട്ട് സെഞ്ച്വറിയിലാണ് കര്‍ണാടക ഉയര്‍ന്ന സ്‌കോര്‍ നേടിയത്. അഗര്‍വാള്‍ 124 പന്തില്‍ 15 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 132 റണ്‍സായിരുന്നു നേടിയത്.
അതേസമയം ദേവ്ദത്ത് പടിക്കല്‍ 116 പന്തില്‍ നിന്ന് 113 റണ്‍സും നേടി. 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ടൂര്‍ണമെന്റിലെ ആദ്യ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്.
ഓപ്പണിങ് മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ 118 പന്തില്‍ 147 റണ്‍സും രണ്ടാം മത്സരത്തില്‍ 137 പന്തില്‍ നിന്ന് 124 റണ്‍സും ഇപ്പോള്‍ ഗോവയ്ക്കായ മത്സരത്തില്‍ 113 റണ്‍സും നേടിയാണ് പടിക്കല്‍ തുടക്കം ഗംഭീരമാക്കിയത്.
– 147(118) in 1st Match
– 124(137) in 2nd Match
– 113(116) in 4th Match
നേരത്തെ ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടായിരുന്നെങ്കിലും മോശം ഫോം കാരണം താരം പുറത്തായിരുന്നു. നഷ്ടപ്പെട്ട ഫോം തിരിച്ചുപിടിച്ച് വീണ്ടും ഇന്ത്യന്‍ ടീമില്‍ലെത്താനാണ് താരം ലക്ഷ്യമിടുന്നത്.
അതേസമയം മത്സരത്തില്‍ ഇരുവര്‍ക്കും പുറമെ കരുണ്‍ നായര്‍ 62 റണ്‍സ് നേടി. പോണ്ടിച്ചേരിക്ക് വേണ്ടി വിശാല്‍, പാര്‍ത്ഥ് വഗനി, ജയന്ത് യാദവ്, സിദഖ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരി 35 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍ഡസാണ് നേടിയത്.