ശബരിമലയിലെ സ്വര്‍ണപാളി മോഷ്ടിക്കപ്പെട്ടു; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് വിജിലന്‍സ്
Kerala
ശബരിമലയിലെ സ്വര്‍ണപാളി മോഷ്ടിക്കപ്പെട്ടു; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് വിജിലന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th October 2025, 8:02 am

ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം മോഷ്ടക്കപ്പെട്ടെന്ന് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. മെര്‍ക്കുറിക്ക് ഗ്ലാഡ് വഴി പതിപ്പിച്ച സ്വര്‍ണം പെട്ടന്ന് ചെമ്പായി മാറില്ലെന്നും 2019ല്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ തന്നെയാണ് പാളികള്‍ കൊണ്ടുപോയതെന്നുമാണ് വിവരം.

ഇത് ചെന്നൈയിലെത്തിക്കുമ്പോള്‍ ഒരു തരി സ്വര്‍ണവും ഉണ്ടായിരുന്നില്ലെന്നും സ്വര്‍ണം മറ്റെവിടെയോ വെച്ച് വേര്‍തിരിച്ചെടുത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്പാര്‍ക്രിയേഷന്‍സിലേക്ക് എത്തിച്ചതെന്നും റിപ്പോര്‍ട്ട്. സ്വര്‍ണപാളി ഇളക്കുമ്പോള്‍ അന്നത്തെ തിരുവാഭരണകമ്മീഷന്‍ ഇല്ലാതിരുന്നതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നെന്നുമാണ് വിജിലന്‍സിന്റെ നിഘമനം.

രൂടാതെ സ്‌ട്രോങ്‌റൂം പരിശേധനയും ഇന്ന് നടക്കും. ദേവസ്വം എസ്.പിയും തിരുവാഭാവരണ കമ്മീഷനും ശബരിമലയിലെത്തിയിട്ടുണ്ട്. സ്‌ട്രോങ് റൂമില്‍ ഉള്ള സാധനങ്ങളുടെ കണക്ക് ഹൈക്കോടതിയില്‍ ബോധിപ്പിക്കുമെന്ന് എസ്.പി നേരത്തെ പറഞ്ഞിരുന്നു.

Content Highlight: Devaswom Vigilance finds that gold from the Dwarapalaka sculptures at Sabarimala was stolen