തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ് ഉയര്‍ന്നിരിക്കുന്ന ലൈംഗിക ആരോപണങ്ങളില്‍ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചു.
പ്രധാനമായും 5 പേര്‍ നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. പരാതി നല്‍കിയ 5 പേരും കേസിലെ മൂന്നാം സാക്ഷികളാണ്.
സ്ത്രീകളെ സമൂഹ മാധ്യമങ്ങളില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, ഗര്‍ഭഛിദ്രത്തിനായ് ഭീഷണിപ്പെടുത്തല്‍, അതിനുള്ള സന്ദേശമയക്കല്‍, ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തല്‍ എന്നീ കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടുന്നു.
പുറത്തുവന്ന ശബ്ദസന്ദേശത്തിലെ ആരോപണം ഉന്നയിച്ച ആളുകളുടെ മൊഴികള്‍ രേഖപ്പെടുത്താനായി അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.
അതേസമയം, ഗര്‍ഭഛിദ്രം നടത്തിയ ആശുപ്രതികളെക്കുറിച്ച് ക്രൈംബ്രാഞ്ചിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്.
Content Highlight: Details of the FIR in the case against Mangkootatil have been released.