ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടിന് നേരെ ബി.ജെ.പി ആക്രമണം
national news
ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടിന് നേരെ ബി.ജെ.പി ആക്രമണം
ന്യൂസ് ഡെസ്‌ക്
Thursday, 10th December 2020, 6:52 pm

ന്യൂദല്‍ഹി: ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ ഇന്ന് ബി.ജെ.പി പ്രകടനം സംഘടിപ്പിച്ചിരുന്നു.

ഇതിനിടെയായിരുന്നു സിസോദിയയുടെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്.

‘സംഭവം നടക്കുമ്പോള്‍ ദല്‍ഹി പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. വീടിന് മുന്നിലുള്ള ബാരിക്കേഡുകള്‍ എടുത്തുമാറ്റിയിരുന്നു’, ആം ആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

സംഭവത്തെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അപലപിച്ചു.

അതേസമയം തങ്ങളുടെ പ്രവര്‍ത്തകര്‍ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്ന് ബി.ജെ.പി പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ സിസോദിയ വീട്ടിലുണ്ടായിരുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Deputy CM Sisodia’s residence attacked by BJP goons ‘in police presence,’ alleges AAP