എഡിറ്റര്‍
എഡിറ്റര്‍
നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ഇന്ത്യയുടെ സാമ്പത്തിക വികസനത്തെ കുറിച്ചോര്‍ത്ത് ഭാവിതലമുറ അഭിമാനം കൊള്ളുമെന്ന് ജെയ്റ്റ്‌ലി
എഡിറ്റര്‍
Tuesday 7th November 2017 6:16pm

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ കല്ലേറ് കുറഞ്ഞത് നോട്ടുനിരോധനത്തിന്റെ വലിയ ഒരു നേട്ടമാണെന്നും നോട്ടുനിരോധനത്തെ അടുത്ത തലമുറ അഭിമാനത്തോടെ ഓര്‍ക്കുമെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

തന്റെ ബ്ലോഗിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. നോട്ട് അസാധുവാക്കിയതോടെ കാശ്മീരില്‍ പണത്തിന്റെ വരവ് കുറഞ്ഞതിനാല്‍ കല്ലേറ് ഗണ്യമായി കുറഞ്ഞു. കശ്മീരില്‍ മാത്രമല്ല നക്‌സല്‍ ബാധിത പ്രദേശങ്ങളിലും പ്രശ്‌നങ്ങള്‍ ഗണ്യമായി കുറഞ്ഞു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചതാണ് ഇതിന്റെ പ്രധാന കാരണം അദ്ദേഹം പറഞ്ഞു.


Also Read  ‘ജി.എസ്.ടിയേയും നോട്ട് നിരോധനത്തേയും ചോദ്യം ചെയ്താല്‍ നികുതിവെട്ടിപ്പുകാരനാകുമോ?’; നവംബര്‍ എട്ട് ഇന്ത്യന്‍ ജനാധിപത്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കും കരിദിനമെന്ന് മന്‍മോഹന്‍ സിംഗ്


നോട്ട് നിരേധിച്ചതുകൊണ്ടുള്ള നേട്ടങ്ങള്‍ ചിലര്‍ക്ക് ഇപ്പോള്‍ മനസ്സിലാവില്ല. പക്ഷേ ഭാവി തലമുറ 2016 നവംബര്‍ ന് ശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക വികസനത്തെ കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം കുറച്ചു കൂടി സുതാര്യവും സത്യസന്ധവുമായ സാമ്പത്തിക സംവിധാനത്തിലേക്ക് രാജ്യം നീങ്ങിയെന്നും, ജെയ്റ്റ്ലി തന്റെ ബ്ലോഗില്‍ കുറിച്ചു.

Advertisement