നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേഗം നടത്തണമെന്നാവശ്യം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പി.വി അന്‍വര്‍
Kerala News
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേഗം നടത്തണമെന്നാവശ്യം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പി.വി അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th May 2025, 4:49 pm

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേഗത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി പി.വി. അന്‍വര്‍. തെരഞ്ഞെടുപ്പ് വേഗം നടത്തണമെന്നും അല്ലെങ്കില്‍ നിയമനടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അന്‍വര്‍ കത്തില്‍ പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നിലമ്പൂര്‍ എം.എല്‍.എ സ്ഥാനത്ത് നിന്നും പി.വി അന്‍വര്‍ രാജിവെക്കുന്നത്. ഇതിന് പിന്നാലെയാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനൊരുങ്ങിയത്.

Content Highlight: Demand for speedy conduct of Nilambur by-election; PV Anwar approaches Central Election Commission