കൊല്ലം: സൊമാറ്റോ ഡെലിവറി ജീവനക്കാരന് എട്ട് ലക്ഷം രൂപയുടെ നികുതി അടക്കാന്‍ നോട്ടീസ്. മണ്‍റോത്തുരുത്ത് സ്വദേശി ജയകുമാറിനാണ് സ്റ്റേറ്റ് ജി.എസ്.ടി കൊല്ലം ഓഫീസ് നോട്ടീസ് അയച്ചത്.
കൊല്ലം: സൊമാറ്റോ ഡെലിവറി ജീവനക്കാരന് എട്ട് ലക്ഷം രൂപയുടെ നികുതി അടക്കാന്‍ നോട്ടീസ്. മണ്‍റോത്തുരുത്ത് സ്വദേശി ജയകുമാറിനാണ് സ്റ്റേറ്റ് ജി.എസ്.ടി കൊല്ലം ഓഫീസ് നോട്ടീസ് അയച്ചത്.
ഒരു വര്‍ഷത്തിനുള്ളില്‍ ജയകുമാര്‍ 70 കോടി 90 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയെന്നാണ് രേഖകള്‍ കാണിക്കുന്നത്. പാന്‍ കാര്‍ഡ് മറ്റാരോ ദുരുപയോഗം ചെയ്തതാവാം എന്നതാണ് ജി.എസ്.ടി ഉദ്യോഗസ്ഥന്‍ പറയുന്നത്. 800 രൂപ ദിവസവേതനം ലഭിക്കുന്ന ജയകുമാര്‍ പൊലീസിലും ജി.എസ്.ടി ഓഫീസിലും പരാതി നല്‍കാനൊരുങ്ങുകയാണ്.
തനിക്ക് 52 വയസുണ്ടെന്നും ഇതുവരെ ടാക്‌സിന്റെ ഒന്നും വന്നിട്ടില്ലെന്നും ടി.ഡി.എസ് എടുക്കാനായിട്ട് കൊടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും ജയകുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.
അപ്പോഴാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും തിങ്കളാഴ്ച ജി.എസ്.ടി ഓഫീസില്‍ പരാതി കൊടുക്കാനിരുന്നപ്പോഴാണ് ഇന്നലെ കൊല്ലം ജി.എസ്.ടി ഓഫീസില്‍ നിന്നും എട്ട് ലക്ഷത്തിന്റെ ലെറ്റര്‍ വരുന്നതെന്നും അദ്ദേഹം പറയുന്നു.
തന്റെ പാന്‍ നമ്പറും ആധാറുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. തന്നെ ഇതില്‍ നിന്നും ഒഴിവാക്കി തരണമെന്നും അദ്ദേഹം പറയുന്നു.
ജയകുമാറിന്റെ വിവരങ്ങള്‍ ജി.എസ്.ടി പോര്‍ട്ടലില്‍ പരിശോദിക്കുമ്പോള്‍ ഒ.ടി.പി മറ്റൊരു നമ്പറിലേക്കാണ് പോകുന്നത്. സ്റ്റീല്‍ പോലുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയാണ് 70 കോടി ചെലവാക്കിയത്.
അഞ്ച് മാസം ആയിട്ടും ടാക്‌സ് അടക്കാത്ത എട്ട് ലക്ഷം രൂപയുടെ നോട്ടീസ് ആണ് ജയകുമാറിന് വന്നത്. കഴിഞ്ഞ ഒരുമാസമായി ഒരു കോടി 42 ലക്ഷം രൂപ ആരോ ടാക്‌സ് അടച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തട്ടിപ്പ് നടത്തിയത് ആരാണെന്ന് കണ്ടെത്താന്‍ എളുപ്പമാണെന്നാണ് ജി.എസ്.ടി ഓഫീസര്‍ അറിയിച്ചിരിക്കുന്നത്.
Content Highlight: Delivery worker who earns Rs 800 per day gets tax notice of Rs 8 lakh