ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 1978 ലെ ബാച്ചിലർ ഓഫ് ആർട്സ് ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച ഹരജികളിലെ കാലതാമസം ചൂണ്ടിക്കാട്ടി ദൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
മറുപടി സമർപ്പിക്കാൻ ദൽഹി സർവകലാശാലയ്ക്ക് മൂന്നാഴ്ചത്തെ സമയമാണ് ദൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ, ജസ്റ്റിസ് തുഷാർ റാവു ഗെഡ്‌ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കാലതാമസം ചൂണ്ടിക്കാട്ടി സമയം അനുവദിച്ചത്.
2016 ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർദേശം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, വിവരാവകാശ പ്രവർത്തകൻ നീരജ് ശർമ, അഭിഭാഷകൻ മുഹമ്മദ് ഇർഷാദ് എന്നിവർ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.
പൊതുപദവി വഹിക്കുന്നൊരാളാണെന്ന് വെച്ച് പ്രധാനമന്ത്രി വിവരങ്ങളെല്ലാം വെളിപ്പെടുത്തണമെന്നില്ലെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.
2016ൽ ദൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ മോദിയോട് തന്റെ വിദ്യാഭ്യാസ ബിരുദങ്ങളെ കുറിച്ച് സംസാരിക്കാനും അവ പരസ്യപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു.
2016 ൽ ഇതേ ആവശ്യവുമായി നീരജ് ശർമ കേന്ദ്ര വിവരാകാശ കമ്മീഷനെ സമീപിച്ചിരുന്നു.
എന്നയാൾ ദൽഹി സർവകലാശാല നൽകിയ എല്ലാ ബിരുദങ്ങളുടെയും വിവരങ്ങൾ പുറത്തുവിടണമെന്നാവിശ്യപ്പെട്ടാണ് നീരജ് ശർമ വിവരാവകാശ നിയമത്തിലൂടെ അപേക്ഷ നൽകിയത്.