ന്യൂദല്‍ഹി: 2021ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ ജെ.എൻ.യു വിദ്യാർത്ഥി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം.
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, വീട്ടിലോ വിവാഹം നടക്കുന്ന സ്ഥലത്തോ താമസിക്കാം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ഖാലിദിന്റെ ജാമ്യാപേക്ഷ അംഗീകരിച്ചത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പായാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തിന്റെയും 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്റെയും ഉറപ്പിലാണ് ഇടക്കാല ജാമ്യം.
ഡിസംബര്‍ 27നാണ് ഖാലിദിന്റെ സഹോദരിയുടെ വിവാഹം. ഡിസംബര്‍ 14 മുതല്‍ ഡിസംബര്‍ 29 വരെ ജാമ്യം വേണമെന്നായിരുന്നു ഖാലിദ് ആവശ്യപ്പെട്ടിരുന്നത്. 2024 ഡിസംബറില്‍ ഖാലിദിന് ഏഴ് ദിവസത്തെ ജാമ്യം ലഭിച്ചിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു.