ദല്‍ഹി മദ്യ അഴിമതിക്കേസ്; ബി.ആര്‍.എസ് നേതാവ് കെ. കവിത അറസ്റ്റില്‍
Hyderabad
ദല്‍ഹി മദ്യ അഴിമതിക്കേസ്; ബി.ആര്‍.എസ് നേതാവ് കെ. കവിത അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2024, 6:53 pm

ഹൈദരാബാദ്: ദല്‍ഹി മദ്യ അഴിമതിക്കേസില്‍ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബി.ആര്‍.എസ് നേതാവുമായ കെ. കവിത അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഐ.ടിയും സംയുക്തമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.

മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജന്‍സികള്‍ കവിതയ്ക്ക് സമന്‍സുകള്‍ അയച്ചിരുന്നു. മാര്‍ച്ചില്‍ മാത്രമായി ഇ.ഡി കവിതയ്ക്ക് നല്‍കിയത് രണ്ട് സമന്‍സുകളാണ്.

എന്നാല്‍ സമന്‍സുകള്‍ക്ക് മറുപടി നല്‍കാനും കേസില്‍ ഹാജരാവാനും കവിത തയ്യാറായിരുന്നില്ല. തുടര്‍ന്നുണ്ടായ റെയ്ഡിലാണ് ബി.ആര്‍.എസ് നേതാവിനെ കസ്റ്റഡിലെടുക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെ കവിതയെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പടുത്തുന്നത് വൈകുന്നേരത്തോടെയാണ്. കവിതയുടെ വസതിയില്‍ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കവിതയുടെ അറസ്റ്റ് ബി.ആര്‍.എസിന് വന്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlight: Delhi Liquor Scam Case K. Chandrasekhar Rao’s daughter and BRS MLA K. Kavitha arrested