'ചൂടു കൂടിയ രാജ്യങ്ങളില്‍ കൂടിയ രോഗ വ്യാപനം'; കൊവിഡിനോടൊപ്പം ജീവിക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞെന്ന് ദല്‍ഹി മന്ത്രി
national news
'ചൂടു കൂടിയ രാജ്യങ്ങളില്‍ കൂടിയ രോഗ വ്യാപനം'; കൊവിഡിനോടൊപ്പം ജീവിക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞെന്ന് ദല്‍ഹി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th May 2020, 7:37 pm

ന്യൂദല്‍ഹി: മെര്‍ക്കുറിയുടെ അളവ് ഉയരുന്നതോടെ കൊറോണ വൈറസ് മരിക്കുമെന്നായിരുന്നു വിശ്വസിച്ചിരുന്നതെന്നും എന്നാല്‍ ചൂടു കൂടിയ രാജ്യങ്ങളില്‍ പോലും രോഗ വ്യാപനം കൂടുന്നുവെന്നും ഇത് കാണിക്കുന്നത് കൊവിഡിനോടൊപ്പം ജീവിക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞെന്നാണെന്ന് ദല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തെ ലോക്ഡൗണില്‍ നിന്ന് നിരവധി കാര്യങ്ങള്‍ നമ്മള്‍ പഠിച്ചു. നമ്മള്‍ സ്ഥിരമായി മാസ്‌ക് ധരിക്കുന്നു, സാമൂഹ്യാകലം പാലിക്കുന്നു, കൈകള്‍ വൃത്തിയായി കഴുകുന്നു എന്നിവയൊക്കെ ചെയ്താല്‍ 90-95 ശതമാനം ആളുകളും സുരക്ഷിതമായിരിക്കുമെന്നും സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

വേനലില്‍ മെയ് ഒന്നോടെ മഹാമാരി അവസാനിക്കുമെന്നാണ് നമ്മള്‍ കരുതിയിരുന്നത്. പക്ഷെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പോലും മഹാമാരി വര്‍ധിക്കുന്നതാണ് നാം കാണുന്നത്. അവിടങ്ങളിലെ അന്തീക്ഷ ഊഷ്മാവ് വളരെ കൂടുതലാണ്. ഇത് കാണിക്കുന്നത്കൊവിഡിനോടൊപ്പം ജീവിക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞെന്നാണെന്ന് സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു

സാമ്പത്തിക പ്രവര്‍ത്തനങ്ങളും കൊവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങളും ഒരേ പോലെ കൊണ്ടുപോവുന്നതിലാണ് ദല്‍ഹി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് മഹാമാരിയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ എടുത്തിരുന്നില്ലെന്നും പക്ഷെ ഇപ്പോള്‍ എടുക്കുന്നുണ്ടെന്നും സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.