എഡിറ്റര്‍
എഡിറ്റര്‍
പുതിയ ട്രെയിനിന് ദല്‍ഹി പെണ്‍കുട്ടിയുടെ പേര്
എഡിറ്റര്‍
Thursday 14th March 2013 5:29pm

ന്യൂദല്‍ഹി: ദല്‍ഹി പെണ്‍കുട്ടിയുടെ ഓര്‍മ നിലനിര്‍ത്താന്‍ പുതിയ ട്രെയിനിന്  പെണ്‍കുട്ടിയുടെ പേരിടുമെന്ന് റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍.

Ads By Google

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ട്രെയിനുകളിലൊന്നിനാണ് ദല്‍ഹിയില്‍ ബസ്സിലുണ്ടായ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഓര്‍മ നിലനിര്‍ത്താന്‍ പേരിടുകയെന്ന് അധികൃതര്‍ അറിയിച്ചു.

ഈ പെണ്‍കുട്ടിയുടെ നാട്ടിലൂടെ കടന്നുപോകുന്ന ഛാപ്ര ആനന്ദിഹാര്‍ എക്‌സ്പ്രസിന് ഇനി മുതല്‍ നിര്‍ഭയ എന്നോ ബേട്ടി എന്നോ ആയിരിക്കും പേര്. രണ്ടിലേതാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പേര് പരസ്യപ്പെടുത്താമെന്നും ബലാത്സംഗത്തിനെതിരെ പുതിയ നിയമം വരുമ്പോള്‍ അതിന് മകളുടെ പേര് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശശിതരൂരിന്റെ നിര്‍ദേശത്തോട് മുമ്പ്  പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് രാജ്യത്തിനെ നാണക്കേടിലാഴ്ത്തിയ കൂട്ടബലാല്‍സംഘം ദല്‍ഹിയില്‍ നടന്നത്. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു

Advertisement