ന്യൂദല്‍ഹി: ദല്‍ഹിയിലെ ജല ക്ഷാമത്തില്‍ വിചിത്ര വാദവുമായി മുഖ്യമന്ത്രി രേഖാ ഗുപ്ത.
ദല്‍ഹിയില്‍ ജനങ്ങള്‍ നേരിടുന്ന ജല ക്ഷാമത്തിന് കാരണം വേനല്‍ക്കാലത്തെ കനത്ത ചൂട് മൂലമുണ്ടാകുന്ന ബാഷ്പീകരണമാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
ബി.ജെ.പി സംഘടപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു രേഖാ ഗുപ്തയുടെ പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
നമ്മുടെ ഗട്ടര്‍ ഗ്യാസ് ചായ് വാല നിരവധി ശാസ്ത്രജ്ഞന്മാരെ മന്ത്രിമാരായും മുഖ്യമന്ത്രിമാരായും നിയമിച്ചിട്ടുണ്ടെന്നും എന്ത് കൊണ്ടാണ് ജലക്ഷാമം എന്ന് നമ്മുടെ മുഖ്യമന്ത്രി തന്നെയിതാ ശാസ്ത്രീയ മായി തന്നെ വിശദീകരിച്ചിരിക്കുകയാണെന്നും ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
എന്നാല്‍ ബാഷ്പീകരണത്തിലൂടെ നഷ്ടമാകുന്ന ജലത്തിന് ഒരു പരിധിയുണ്ടെന്നതാണ് വസ്തുത. കടുത്ത ചൂടില്‍ ഡാമുകളിലും തടാകങ്ങളിലും കനാലുകളിലുമുള്ള വെള്ളത്തിന് ബാഷ്പീകരണം സംഭവിക്കാറുണ്ട്. അതേസമയം നഗരങ്ങളിലെ ജലക്ഷാമത്തിന് കാരണമാവുന്നത് വിതരണത്തിലെ പോരായ്മയും അടിസ്ഥാന സൗകര്യമില്ലായ്മയുമെല്ലാമാണ്.
Content Highlight: Delhi CM says water shortage is due to evaporation; Opposition says there is a limit to stupidity
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.