ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു ടൈറ്റന്‍സിന്റെ വിജയം.
ഗുജറാത്ത് ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദല്‍ഹിക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ABSOLUTE CINEMA 😎 pic.twitter.com/Q7OnXSAK9o
— Gujarat Titans (@gujarat_titans) April 8, 2026
അവസാന ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെ 13 റണ്‍സാണ് ക്യാപ്പിറ്റല്‍സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിയാനെത്തിയ പ്രസിദ്ധ് കൃഷ്ണയെ വിപ്രജ് നിഗം ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് വരവേറ്റു. ആദ്യ പന്തില്‍ ഫോര്‍ വഴങ്ങിയെങ്കിലും രണ്ടാം പന്തില്‍ വിപ്രജിനെ മടക്കി പ്രസിദ്ധ് തിരിച്ചടിച്ചു.
നാല് പന്തില്‍ വിജയിക്കാന്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ കുല്‍ദീപ് യാദവ് സിംഗിള്‍ നേടി സ്‌ടൈക് ഡേവിഡ് മില്ലറിന് കൈമാറി. നാലാം പന്തില്‍ മില്ലര്‍ പ്രസിദ്ധിനെ സിക്‌സറിന് തൂക്കിയതോടെ രണ്ട് പന്തില്‍ രണ്ട് എന്ന നിലയിലേക്ക് വിജയലക്ഷ്യം മാറി.
എന്നാല്‍ അവസാന രണ്ട് പന്തിലും റണ്‍സ് വഴങ്ങാതെ പ്രസിദ്ധ് പന്തെറിഞ്ഞതോടെ ടൈറ്റന്‍സ് ഒരു റണ്ണിന് വിജയം സ്വന്തമാക്കി.
Watch it yourself to believe it 🤯
A nerve-wrecking finish to a #TATAIPL classic 🥶 @gujarat_titans fans, you can breathe now 😅
Updates ▶️ https://t.co/oOdPR1oSeP#TATAIPL | #KhelBindaas | #DCvGT pic.twitter.com/Wh5EQvshqd
— IndianPremierLeague (@IPL) April 8, 2026
ഈ തോല്‍വിയോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഒരു റണ്ണിന് പരാജയപ്പെടുന്ന ടീമുകളുടെ ലിസ്റ്റില്‍ ദല്‍ഹി ഒന്നാമതെത്തി. ഇത് നാലാം തവണയാണ് ക്യാപ്പിറ്റല്‍സ് ഒരു റണ്‍സിന് തോല്‍വിയേറ്റുവാങ്ങുന്നത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഒരു റണ്ണിന്റെ തോല്‍വി
(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 4*
രാജസ്ഥാന്‍ റോയല്‍സ് – 3
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 3
അതേസമയം, ടൈറ്റന്‍സിന്റെ ചരിത്രത്തിലെ ആദ്യ ഒറ്റ റണ്‍ വിജയമാണിത്.
📂 TATA IPL
┗ 📂 2026
┗ 📂 Last Over ClassicsSum it up in one word 👇✍️
Relive the Match Highlights ▶️ https://t.co/qAEMWiC8o3 #TATAIPL | #KhelBindaas | #DCvGT pic.twitter.com/vxrNUZXqhX
— IndianPremierLeague (@IPL) April 8, 2026
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഒരു റണ്ണിന്റെ വിജയം
(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 3
മുംബൈ ഇന്ത്യന്‍സ് – 3
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2
പഞ്ചാബ് കിങ്‌സ് – 2
ഗുജറാത്ത് ടൈറ്റന്‍സ് – 1*
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1
ഗുജറാത്ത് ലയണ്‍സ് – 1
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 1
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 1
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്താനും ടൈറ്റന്‍സിന് സാധിച്ചു. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് തോല്‍വിയും ഒരു വിജയവുമായി രണ്ട് പോയിന്റാണ് ടീമിനുള്ളത്. മൂന്നില്‍ രണ്ടും ജയിച്ച് നാലാം സ്ഥാനത്താണ് ദല്‍ഹി.
Cricket Image That Goes Hard 🥶 pic.twitter.com/5IpAB5lPzE
— Gujarat Titans (@gujarat_titans) April 8, 2026
ഏപ്രില്‍ 12നാണ് ടൈറ്റന്‍സ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. എകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.
Content highlight: Delhi Capitals tops the list of most IPL Losses by 1 run margin
