ദല്‍ഹിയില്‍ വീടിനുമുന്നില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
national new
ദല്‍ഹിയില്‍ വീടിനുമുന്നില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st April 2022, 8:22 am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു.
മയൂര്‍ വിഹാറിലാണ് സംഭവം. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കൊലപാതകം നടന്നത്. വീടിനുമുന്നില്‍ നിന്നാണ് വെടിയേറ്റത്.

ജിതു ചൗധരി എന്ന ആളാണ് കൊല്ലപ്പെട്ടത്. ചോരയില്‍ കുളിച്ചുകിടക്കുന്ന ജിതുവിന്റെ മൃതദേഹം ഒരു പൊലീസുകാരനാണ് കണ്ടത്.

ബൈക്കിലെത്തിയ രണ്ട് പേര്‍ ജിതുവിന്റെ നേരെ നാല് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ബുള്ളറ്റ് തലയിലും മറ്റൊന്ന് വയറ്റിലുമാണ് തറച്ചത്. നോയിഡയിലെ മെട്രോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടകളും മറ്റ് നിര്‍ണായക തെളിവുകളും പൊലീസ് കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമവും പൊലീസ് നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

 

 

Content Highlights: Delhi: BJP leader shot dead in Delhi’s Mayur Vihar