എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി അന്തരീക്ഷ മലിനീകരണം; 829 കോടി രൂപയുടെ ഗ്രീന്‍ ഫണ്ട് പാഴാക്കുന്നതായി ആരോപണം
എഡിറ്റര്‍
Thursday 16th November 2017 9:11am


ന്യൂദല്‍ഹി: അന്തരീക്ഷ മലിനീകരണം കുറയക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി ആക്ഷേപം. എണ്ണൂറ്റി ഇരുപത്തിയൊമ്പത് കോടി രൂപയോളം വരുന്ന ഗ്രീന്‍ഫണ്ട് ചിലവാക്കാതെ ദല്‍ഹി നിവാസികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണെന്നാണ് ആരോപണം.

ദല്‍ഹിയിലെ ഗതാഗത സംവിധാനത്തിനുമേല്‍ എര്‍പ്പെടുത്തിയിരിക്കുന്ന പാരിസ്ഥിതിക നഷ്ടപരിഹാര തുകയും മറ്റ് ചാര്‍ജുകളും ഉള്‍പ്പടെ കിട്ടുന്ന തുക ചിലവഴിച്ചിട്ടില്ലെന്ന വ്യാപകമായ പരാതി നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല ദല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് മേല്‍ എര്‍പ്പെടുത്തിയിരിക്കുന്ന എന്‍വയോമമെന്റ് കോംപന്‍സേഷന്‍ ചാര്‍ജില്‍ നിന്നും നാമമാത്രമായ തുക മാത്രമാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. പാരിസ്ഥിതിക നികുതിയിനത്തില്‍ പിരിച്ചെടുത്ത തുക പൊതു ഗതാഗത വികസനത്തിനും റോഡ് പുനര്‍നിര്‍മ്മാണത്തിനും ഉപയോഗിക്കണമെന്ന് 2015 നവംബര്‍ 6ന് സുപ്രീംകോടതി നിര്‍ദ്ദേശം നിലവിലിരിക്കെയാണ് ദല്‍ഹി സര്‍ക്കാരിന്റെ ഈ അനാസ്ഥ.

സൗത്ത് ദല്‍ഹി കോര്‍പ്പറേഷന്‍ പിരിച്ചെടുക്കുന്ന എന്‍വയോണ്‍മെന്റ് കോംപന്‍സേഷന്‍ തുകയും സര്‍ക്കാര്‍ വിനിയോഗിക്കാത്തത് ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുന്നുണ്ട്.
ഇത്തരത്തില്‍ 787 കോടിയിലധികം വരുന്ന തുക പൊതുജനങ്ങള്‍ക്കായി ഉപയോഗിക്കാതെ നിസ്സംഗരായി നില്‍ക്കുകയാണ് ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ എന്ന് കോണ്‍ഗ്രസ്സ് വക്താവ് അജയ് മാക്കാന്‍ വ്യക്തമാക്കി.


Also Read ഗോഡ്‌സയെ തൂക്കിലേറ്റിയ ദിനത്തില്‍ ഗ്വാളിയോറില്‍ ക്ഷേത്രം സ്ഥാപിച്ച് ഹിന്ദു മഹാസഭ; നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ കേസെടുക്കണമെന്ന് ബി.ജെ.പി


എന്നാല്‍ ഫണ്ട് ഉപയോഗിക്കുന്നതിലെ അപാകതയല്ല പാര്‍ക്കിംഗിനും ബസ്സ് ഡിപ്പോകള്‍ക്കും മതിയായ സ്ഥലപരിമിതിയില്ലാത്തതുമൂലമാണ് നടപടിയെടുക്കുന്നതിലെ കാലസതാമസത്തിന് കാരണമെന്ന സര്‍ക്കാര്‍ പറയുന്നു.

കുടാതെ നിലവിലുള്ള തുകയില്‍ നിന്നും ഇലക്ട്രിക് ബസ്സ് വാങ്ങാനുള്ള പദ്ധതിയും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രിയടെ മാധ്യമ ഉപദേഷ്ടാവ് അറിയിച്ചു. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ കഴിഞ്ഞയാഴ്ച ഇന്ത്യന്‍ മെഡിക്കല്‍ അസോയിയേഷന്‍ ദല്‍ഹിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Advertisement