'കണ്‍മണി അന്‍പോട് കാതലന്‍ നാന്‍ എഴുതും കണിതമേ'; 96 ലെ ഡിലീറ്റ് ചെയ്ത മറ്റൊരു രംഗം, video
Kollywood
'കണ്‍മണി അന്‍പോട് കാതലന്‍ നാന്‍ എഴുതും കണിതമേ'; 96 ലെ ഡിലീറ്റ് ചെയ്ത മറ്റൊരു രംഗം, video
ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 11:42 am

വിജയ് സേതുപതിയും തൃഷയും ചേര്‍ന്ന് അഭിനയിച്ച ഹിറ്റ് ചിത്രം 96 ലെ ഡിലീറ്റ് ചെയ്ത മറ്റൊരു രംഗം കൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. റാമിന്റേയും ജാനകിയുടേയും സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയ നിമിഷങ്ങളാണ് പുറത്തുവിട്ട രംഗത്തിലുള്ളത്.

“കണ്‍മണി അന്‍പോട് കാതലന്‍ നാന്‍ എഴുതും കണിതമേ” എന്ന പാട്ട് ജാനു പാടുന്നതാണ് സീനിലുള്ളത്. നേരത്തെ സിനിമയില്‍ ഉള്‍പ്പെടുത്താത്ത മറ്റൊരു സീനും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.


റാമിന്റേയും ജാനുവിന്റേയും ജീവിതത്തിലെ നിര്‍ണായകമായ ആ രാത്രി നടന്ന രംഗമായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നത്. സമയദൈര്‍ഘ്യം മൂലമായിരുന്നു സീന്‍ വെട്ടിമാറ്റിയിരുന്നത്.

ജാനു എന്ന എസ്.ജാനകീ ദേവിക്ക് ആ പേര് മാതാപിതാക്കള്‍ നല്‍കാന്‍ കാരണം ഗായിക എസ്. ജാനകിയാണ്. റാം എന്ന കൂട്ടുകാരന്‍ സാക്ഷാല്‍ എസ്. ജാനകിയുടെ മുന്നില്‍ ജാനുവിനെ എത്തിക്കുന്നതാണ് ഈ കഥാസന്ദര്‍ഭം. എസ്. ജാനകി സിനിമയില്‍ ഉണ്ടായിട്ടും ഇത്ര മനോഹരമായ സീന്‍ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകര്‍ ചോദിച്ചിരുന്നു.


1996 ലെ സ്‌കൂള്‍ പ്രണയമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം. സി. പ്രേംകുമാറാണ് 96 സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷ ബൊല്ലമ്മ, ആദിത്യ ഭാസ്‌കര്‍, ഗൗരി ജി. കിഷന്‍, ദേവദര്‍ശിനി, ജനകരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.