ഫൈനലില്‍ ചരിത്ര നേട്ടവുമായി ദല്‍ഹി; കിരീടത്തിലെത്താന്‍ സ്മൃതി കുറച്ച് വിയര്‍ക്കേണ്ടി വരും!
WPL 2026
ഫൈനലില്‍ ചരിത്ര നേട്ടവുമായി ദല്‍ഹി; കിരീടത്തിലെത്താന്‍ സ്മൃതി കുറച്ച് വിയര്‍ക്കേണ്ടി വരും!
ശ്രീരാഗ് പാറക്കല്‍
Thursday, 5th February 2026, 9:42 pm

ഡബ്ല്യു.പി.എല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ദല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടുകയാണ്. വഡോദരയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി ഫീല്‍ഡാണ് തെരഞ്ഞെടുത്തത്. ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ദല്‍ഹി പടുത്തുയര്‍ത്തിയത്. ടൂര്‍ണമെന്റിലെ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോറാണിത്.

ദല്‍ഹിക്ക് വേണ്ടി ടോപ് ഓര്‍ഡറില്‍ ഇറങ്ങിയ എല്ലാ താരങ്ങളും തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെ ടീം കൂറ്റന്‍ സ്‌കോറിലെത്തുകയായിരുന്നു. എന്നിരുന്നാലും റെക്കോഡ് റണ്‍മല ഡിഫന്റ് ചെയ്യാന്‍ സ്മൃതിക്കും സംഘത്തനും സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ദല്‍ഹിക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ജമീമ റോഡ്രിഗസാണ്. 37 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 57 റണ്‍സാണ് താരം അടിച്ചെടുത്ത്. 154.05 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. അവസാന ഘട്ടത്തില്‍ ടീമിന് വേണ്ടി പുറത്താകാതെ 15 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 35 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിയത് ചിനെല്ലി ഹെന്റിയാണ്. 233.33 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. താരത്തിന് പുറമെ ലോറ വോള്‍വാട്ട് 25 പന്തില്‍ 44 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്.

ബെംഗളൂരു ബൗളര്‍മാരുടെ വെല്ലുവിളി മറികടന്ന് ടീമിന് വേണ്ടി മികച്ച തുടക്കം നല്‍കിയാണ് ദല്‍ഹി ഓപ്പണര്‍മാര്‍ മടങ്ങിയത്. ലിസെല്ലി ലീ 30 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 37 റണ്‍സ് നേടിയാണ് മടങ്ങിയത്. ഷഫാലി വര്‍മ 13 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 20 റണ്‍സും നേടിയാണ് പുറത്തായത്.

അതേസമയം ആര്‍.സി.ബിക്ക് വേണ്ടി സയലി, അരുന്ധതി റെഡ്ഡി, നദൈന്‍ ഡി ക്ലര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ദല്‍ഹിയുടെ പ്ലെയിങ് ഇലവന്‍

ലിസെല്ലെ ലീ(വിക്കറ്റ് കീപ്പര്‍, ഷഫാലി വര്‍മ, ലോറ വോള്‍വാര്‍ഡ്, ജെമിമ റോഡ്രിഗസ്(ക്യാപ്റ്റന്‍), മരിസാന്‍ കാപ്പ്, ചിനെല്ലെ ഹെന്റി, നിക്കി പ്രസാദ്, സ്‌നേഹ റാണ, മിന്നു മണി, ശ്രീ ചരണി, നന്ദനി ശര്‍മ

ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഗ്രേസ് ഹാരിസ്, സ്മൃതി മന്ഥാന(ക്യാപ്റ്റന്‍), ജോര്‍ജിയ വോള്‍, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍, രാധ യാദവ്, നദൈന്‍ ഡി ക്ലര്‍ക്ക്, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി, സയാലി സത്ഘരെ, ശ്രേയങ്ക പാട്ടീല്‍, ലോറന്‍ ബെല്‍

Content Highlight: Dehli Capitals In Great Record Achievement In WPL Final

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ