ന്യൂദല്‍ഹി: കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഹോം ക്വാറന്റൈനിലാണ് അജയ് കുമാര്‍.
പ്രതിരോധ മന്ത്രാലയത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ 35 ജീവനക്കാരെ ഹോം ക്വാറന്റൈനിലാക്കി.
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രസ്താവനകള്‍ വന്നിട്ടില്ല. വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധമന്ത്രാലയ വക്താവ് വിസമ്മതിച്ചു.