ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി-20 പരമ്പരയുടെ അവസാന മത്സരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്.
നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ലങ്കയുടെ നിലക്ഷി ഡി സില്‍വയെ (3 റണ്‍സ്) ദീപ്തി പുറത്താക്കിയിരുന്നു. ഇതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും ദീപ്തിക്ക് സാധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര വനിതാ ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് ദീപ്തിക് സാധിച്ചത്. ഓസ്‌ട്രേലിയയുടെ മെഗന്‍ ഷട്ടിനെ മറികടന്നാണ് ദീപ്തി സൂപ്പര്‍ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
അന്താരാഷ്ട്ര വനിതാ ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്, ഇന്നിങ്‌സ് എന്ന ക്രമത്തില്‍
അതേസമയം മത്സരത്തില്‍ ലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ഓപ്പണര്‍ ഹാസിനി പെരേര 42 പന്തില്‍ നിന്ന് 65 റണ്‍സും ഇമേഷ ദുലാനി 39 പന്തില്‍ നിന്ന് 50 റണ്‍സും നേടി മികവ് പുലര്‍ത്തി.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കെത്തിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം 43 പന്തില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 68 റണ്‍സാണ് താരം അടിച്ചെടുത്തത്.
അവസാന ഘട്ടത്തില്‍ അരുന്ധതി റെഡ്ഡിയുടെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയ്ക്ക് തുണയായിരുന്നു. 11 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 27 റണ്‍സ് നേടിയാണ് റെഡ്ഡി പുറത്താകാതെ നിന്നത്. 245.45 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. താരത്തിന് പുറകെ അമന്‍ജോത് കൗര്‍ 21 റണ്‍സും നേടി മികവ് പുലര്‍ത്തി.
ലങ്കയ്ക്ക് വേണ്ടി കവിഷ ദില്‍ഹാരി, രശ്മിക സെവ്വാണ്ടി, ചമാരി അത്തപ്പത്തു എന്നവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ നിമഷ മീപേജ് ഒരു വിക്കറ്റും നേടി.
Content Highlight: Deepti Sharma In Great Record Achievement