ദ്രൗപതി, 83, പ്രഭാസിനൊപ്പം തെന്നിന്ത്യയിലേക്കും; തുടരെ പ്രൊജക്ടുകളുമായി ദീപിക
Bollywood
ദ്രൗപതി, 83, പ്രഭാസിനൊപ്പം തെന്നിന്ത്യയിലേക്കും; തുടരെ പ്രൊജക്ടുകളുമായി ദീപിക
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 7:07 pm

മുംബൈ: ബോളിവുഡ് നടി ദീപിക പദുകോണിന്റേതായി അവസാനം തിയ്യറ്ററിലെത്തിയ സിനിമയായിരുന്നു ഛപക്. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഛപക്കിനു അഞ്ച് സിനിമകളാണ് ദീപികയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

83
ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് നായകന്‍. കപില്‍ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ദീപിക ചിത്രത്തില്‍ എത്തുന്നത്.

ഷകുന്‍ ബന്ദ്രയുടെ റൊമാന്റിക് ചിത്രം.

ദീപികക്കൊപ്പം സിദ്ധാന്ത് ചതുര്‍വേദിയും അനന്യ പാണ്ഡയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. ചിത്രത്തിന് പേരിട്ടില്ല. ചിത്രീകരണം തുടങ്ങാനിരുന്നതാണെങ്കിലും ലോക്ഡൗണ്‍ കാരണം ഇത് നിര്‍ത്തി വെച്ചിരിക്കുകയാണ്. മോഡേണ്‍ സമയത്തെ ബന്ധങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ‘ ശകുനിന്റെ വര്‍ക്കിന്റെ വലിയ ആരാധകയാണ് ഞാന്‍. ഇത് രണ്ട് ദമ്പതികളെക്കുറിച്ചുള്ള കഥയാണ്,’ ദീപിക പറഞ്ഞു.

 

ദ്രൗപതിയായി ദീപിക

മഹാഭാരത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ദ്രൗപതിയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നതേയുള്ളൂ. ഫിലിം മേക്കര്‍ മധു മണ്ടേനയാണ് ചിത്രം ഒരുക്കുന്നത്. രണ്ടില്‍ കൂടിതല്‍ ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ജീവിത കാലയളവിനിടയില്‍ ലഭിക്കുന്ന അപൂര്‍വ റോള്‍ എന്നാണ് ദ്രൗപതിയായി വേഷമിടുന്നതിനെ കുറിച്ച് ദീപിക പ്രതികരിച്ചത്. 2021 ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

ഹോളിവുഡ് റീമേക്ക് ഇന്റേണ്‍

ഹോളിവുഡ് ചിത്രം ദ ഇന്റേണിന്റെ ഹിന്ദി പതിപ്പിലാണ് ദീപിക അഭിനയിക്കുന്നത്. ശകുന്‍ ബന്ദ്രയുടെ ചിത്രം പൂര്‍ത്തിയായ ശേഷം ഈ ചിത്രത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 70 വയസ്സുള്ള ഒരു വിധവയുടെ കഥയാണ് ചിത്രം പറയുന്നത്.

പ്രഭാസിനൊപ്പമുള്ള ആദ്യ തെലുങ്ക് ചിത്രം

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസിനൊപ്പം ദീപിക കേന്ദ്രകഥാപാത്രമായെത്തുന്നത്. ദീപികയെ സ്വാഗതം ചെയ്തുകൊണ്ട് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ദീപിക വിവരം പങ്കുവെച്ചത്. ‘വിസ്മയകരമായ ഒരു യാത്രയായിരിക്കും മുന്നോട്ടുള്ളുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അക്ഷമയോടെ കാത്തിരിക്കുന്നു.’ എന്നു കുറിച്ചുക്കൊണ്ടാണ് ദീപിക വീഡിയോ പോസ്റ്റ് ചെയ്തത്.