എഡിറ്റര്‍
എഡിറ്റര്‍
ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ് ഇനി ഐ.പി.എല്ലില്‍ ഇല്ല
എഡിറ്റര്‍
Saturday 20th October 2012 12:34am

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ട്വന്റി-20 ക്രിക്കറ്റില്‍ നിലയുറപ്പിക്കാനുള്ള ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ അവസാന പരിശ്രമവും പരാജയപ്പെട്ടു.

Ads By Google

മുംബൈ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ടീം ഉടമകളായ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹോള്‍ഡിങ്‌സ് ലിമിറ്റഡിന് അനുകൂലമായ വിധി സമ്പാദിക്കാനായില്ല.

ഇതോടെ, അടുത്ത സീസണ്‍ ഐപിഎല്ലില്‍നിന്ന് ഡെക്കാന്‍ പുറത്തായി. ഡെക്കാന്റെ ഒഴിവിലേക്ക് 25ന് പുതിയ ലേലം നടക്കും.

ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് മുംബൈ ഹൈക്കോടതിയുടെ നടപടിയില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി.  സാമ്പത്തിക പ്രശ്‌നം മൂലം ഐ.പി.എല്‍ ചട്ടങ്ങള്‍ ലംഘിച്ച ഡെക്കാനോട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 100 കോടി രൂപയുടെ ബാങ്ക് ഗാരന്റി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

പലവട്ടം സമയം നീട്ടി നല്‍കിയിട്ടും ബാങ്ക് ഗാരന്റി നല്‍കാന്‍ ഫ്രാഞ്ചൈസിക്ക് കഴിയാത്ത സാഹചര്യത്തിലാണ് ടീമിനെ പുറത്താക്കുന്നതെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

Advertisement