അഡ്വ. ആര്‍ മുരളീധരന് വധഭീഷണി
Death Threat
അഡ്വ. ആര്‍ മുരളീധരന് വധഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th October 2019, 4:18 pm

തിരുവനന്തപുരം: ദീര്‍ഘകാല പ്രവാസിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും തിരുവനന്തപുരത്തെ അഭിഭാഷകനുമായ അഡ്വ. ആര്‍ മുരളീധരന് സൗദിയില്‍നിന്ന് വധഭീഷണി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ റിയാദില്‍ നിന്ന് ഒന്‍പത് തവണയാണ് ഫോണ്‍ വിളിച്ച് വധഭീഷണി ഉയര്‍ത്തിയത്. കൊലപാതക ഭീഷണിയെ തുടര്‍ന്ന് മുരളീധരന്‍ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി കൊടുത്തു.

വിളിച്ച ഫോണ്‍ നമ്പറുകളും ഫേസ്ബുക്ക് പോസറ്റുകളും ഭീഷണി സന്ദേശങ്ങളും ഉള്‍പ്പെടെയാണ് പരാതി സമര്‍പ്പിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. സൗദി അംബാസഡര്‍ക്കും പരാതി അയച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന BJP NRI Cell എന്ന വിമത ബി.ജെ.പി സംഘടനയില്‍ പെട്ട ബാബു കല്ലുമല, പി മാധവ്, ഗോപകുമാര്‍ രാമകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ വാളയംകുന്നത്ത്, ഷിബു ഉണ്ണി എന്നിവരാണ് അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടതും, ഫോണില്‍ കൂടി അസഭ്യം പറഞ്ഞതും വധഭീഷണി മുഴക്കിയതും. ഫോണില്‍ കൂടിയുള്ള ഭീഷണി വിളികള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

content highlights: sanghaparivar death threat

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ