വെടിക്കെട്ടുമായി ഗ്രേസും സ്മൃതിയും; നാണക്കേടില്‍ സ്‌നേഹ് റാണയ്‌ക്കൊപ്പം ഡിയാഡ്രയും!
Sports News
വെടിക്കെട്ടുമായി ഗ്രേസും സ്മൃതിയും; നാണക്കേടില്‍ സ്‌നേഹ് റാണയ്‌ക്കൊപ്പം ഡിയാഡ്രയും!
ശ്രീരാഗ് പാറക്കല്‍
Monday, 12th January 2026, 10:33 pm

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ യു.പി വാരിയേഴ്‌സും ആര്‍.സി.ബിയും തമ്മിലുള്ള മത്സരം നവി മുംബൈയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു യു.പിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ യു.പിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടാന്‍ സാധിച്ചത്.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 110 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടേയും ഗ്രേസ് ഹാരിസിന്റെയും വെടിക്കെട്ട് പ്രകടനമാണ് ആര്‍.സി.ബിയുടെ സ്‌കോര്‍ അതിവേഗം ചലിപ്പിച്ചത്.

നിലവില്‍ 26 പന്തില്‍ 39 റണ്‍സാണ് ദീപ്തിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. എന്നാല്‍ ഗ്രേസ് വെറും 29 പന്തില്‍ നിന്ന് 67 റണ്‍സാണ് അടിച്ച് കൂട്ടിയത്. വെറും 22 പന്തില്‍ നിന്നാണ് ഗ്രേസ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

താരത്തിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത് യു.പിയുടെ ഡിയാന്‍ഡ്ര ഡോട്ടിനാണ് അഞ്ചാം ഓവറിന് എത്തിയ ഡിയാന്‍ഡ്രയ്ക്ക് 32 റണ്‍സാണ് വഴങ്ങേണ്ടി വന്നത്. ഇതോടെ ഒരു മോശം റെക്കോഡില്‍ ഇന്ത്യന്‍ താരം സ്‌നേഹ് റാണയ്‌ക്കൊപ്പമെത്താനും ഡിയാന്‍ഡ്രയ്ക്ക് സാധിച്ചിരിക്കുകയാണ്.

ഡബ്ല്യു.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമാകാനാണ് ഡിയാന്‍ഡ്രയ്ക്ക് കഴിഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹിയുടെ സ്‌നേഹ് റാണയും ഒരു ഓവറില്‍ 32 റണ്‍സ് വഴങ്ങിയിരുന്നു. ഗുജറാത്തിന്റെ സോഫി ഡിവൈനാണ് താരത്തിനെതിരെ 32 റണ്‍സ് അടിച്ചെടുത്തത്.

അതേസമയം ദീപ്തി ശര്‍മയുടേയും ഡിയാന്‍ഡ്രയുടേയും മികച്ച പാര്‍ടണര്‍ഷിപ്പിലാണ് യു.പി സ്‌കോര്‍ ഉയര്‍ത്തിയത്. 35 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 41 റണ്‍സ് നേടിയാണ് ദീപ്തി ശര്‍മ തിളങ്ങിയത്. ദീന്ദ്ര 37 പന്തില്‍ 40 റണ്‍സാണ് നേടിയത്. മൂന്ന് ഫോറും ഒരു സിക്‌സുമാണ് താരം നേടിയത്.

ഇരുവര്‍ക്കും പുറമെ മൂന്നാം നമ്പറില്‍ ഇറങ്ങിയ ഫോബി ലിച്ഫീല്‍ഡ് 11 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 20 റണ്‍സാണ് അടിച്ചെടുത്തത്. അതേസമയം ആര്‍.സി.ബിക്ക് വേണ്ടി ശ്രേയങ്ക പാട്ടില്‍, നഥൈന്‍ ഡി ക്ലാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ലോറന്‍ ബെല്‍ ഒരു വിക്കറ്റും നേടി.

Content Highlight: Deandra Dottin In Unwanted Record Achievement In WPL, Smriti And Grace Is Shining

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ