ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ വീണ്ടും സെഞ്ച്വറിയുമായി ഡേവിഡ് വാര്‍ണര്‍. ടൂര്‍ണമെന്റില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലാണ് താരത്തിന്റെ വെടിക്കെട്ട്. സിഡ്നി സിക്സേഴ്‌സിന് എതിരെ 65 പന്തില്‍ 110 റണ്‍സാണ് താരത്തിന്റെ സ്‌കോര്‍.
ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ വീണ്ടും സെഞ്ച്വറിയുമായി ഡേവിഡ് വാര്‍ണര്‍. ടൂര്‍ണമെന്റില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലാണ് താരത്തിന്റെ വെടിക്കെട്ട്. സിഡ്നി സിക്സേഴ്‌സിന് എതിരെ 65 പന്തില്‍ 110 റണ്‍സാണ് താരത്തിന്റെ സ്‌കോര്‍.
സിഡ്നി തണ്ടറിന്റെ ഓപ്പണറായി ക്രീസിലെത്തിയ വാര്‍ണര്‍ അവസാന ഓവര്‍ വരെ തുടര്‍ന്നാണ് ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. നാല് സിക്സും 11 ഫോറും അടക്കമായിരുന്നു താരത്തിന്റെ താണ്ഡവം. 169.23 എന്ന ഉഗ്രന്‍ സ്‌ട്രൈക്ക് റേറ്റിലാണ് മുന്‍ ഓസീസ് നായകന്‍ എതിരാളികളെ പ്രഹരിച്ചത്.

ഡേവിഡ് വാർണർ. Photo: Johns/x.com
ഈ സീസണില്‍ ഇത് ആദ്യമായല്ല വാര്‍ണര്‍ സെഞ്ച്വറി നേടുന്നത്. ജനുവരി മൂന്നിന് ഹൊബാര്‍ട്ട് ഹ്യുറിക്കൻസിന് എതിരെയുള്ള മത്സരത്തില്‍ താരം സ്‌കോര്‍ ചെയ്തത് 130 റണ്‍സാണ്. 65 പന്തുകള്‍ നേരിട്ട് പുറത്താവാതെയായിരുന്നു താരത്തിന്റെ ഈ പ്രകടനം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് വാര്‍ണറുടെ ഈ മിന്നും പ്രകടനം എന്നതാണ് ശ്രദ്ധേയം. ഒപ്പം താരത്തിന് 39 വയസായിട്ടും പഴയ പ്രതാപത്തില്‍ തന്നെ ബാറ്റേന്തുന്നുവെന്നതും ഇതിനോട് ചേര്‍ത്ത് വെക്കണം.

ഡേവിഡ് വാർണർ. Photo: Johns/x.com
അതേസമയം, താരത്തിന്റെ കരുത്തില്‍ മത്സരത്തില്‍ സിഡ്നി തണ്ടര്‍ ആറ് വിക്കറ്റിന് 189 റണ്‍സെടുത്തു. വാര്‍ണറിന്റെ ഒറ്റയാള്‍ പോരാട്ടവുമാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
16 പന്തില്‍ 26 റണ്‍സെടുത്ത നിക് മാഡിസണാണ് ടീമിന്റെ രണ്ടാമത്തെ ടോപ്‌സ്‌കോറര്‍. മറ്റ് താരങ്ങള്‍ക്ക് കൂടുതല്‍ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.
സിഡ്നി സിക്സേഴ്‌സിനായി സാം കറന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബെഞ്ചമിന്‍ മാനെന്റി, മിച്ചല്‍ സ്റ്റാര്‍ക്ക്, ജാക്ക് എഡ്വേഡ്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlight: David Warner score century again in BBL for Sydney Thunder