ഫെബ്രുവരി 15ന് നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പി.എസ്.ജി-റയല്‍ മാഡ്രിഡ് മത്സരത്തില്‍ ഒരു ടീമിനൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. അവര്‍ തമ്മിലുള്ള മത്സരം കാണാന്‍ ഒരിക്കലും സ്‌റ്റേഡിയത്തില്‍ പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സ്റ്റേഡിയത്തില്‍ ഇല്ലാതിരിക്കുക എന്നതാണ് ഇപ്പോള്‍ എന്നെ സംബന്ധിച്ച് ഏറ്റവും സന്തോഷകരം. എന്റെ കരിയറിന്റെ പല കാലങ്ങളില്‍ കളിച്ച ടീമുകള്‍ ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്നു. വീട്ടിലിരുന്നു ടി.വിയില്‍ കളി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ ആര് തന്നെ ഗോള്‍ സ്‌കോര്‍ ചെയ്താലും എനിക്ക് എല്ലാ ഗോളുകളും ആഘോഷിക്കാന്‍ സാധിക്കും,’ ബെക്കാം പറയുന്നു.
ഇരു ടീമുകളുടെയും ചരിത്രവും കളിക്കാരെയും പരിശോധിക്കുകയാണെങ്കിലും ഇരു നഗരങ്ങളും ഒരു പോലെ നല്‍കുന്ന ഈ ആവേശം ഏതൊരാരാധകന്റെയും സ്വപ്‌നസാക്ഷാത്കാരത്തിന് തുല്യമാണെന്നും അദ്ദേഹം പറയുന്നു.
David Beckham: “I only have good memories” 🗣️
The former Parisian talks about the @ChampionsLeague matchup between @PSG_English & @realmadriden 💥#PSGRM pic.twitter.com/B3UXx1rjOW
— Paris Saint-Germain (@PSG_English) February 14, 2022




