ഡാറ്റ്സണ്‍ എസ്.യു.വി അടുത്ത വര്‍ഷം
Nissan
ഡാറ്റ്സണ്‍ എസ്.യു.വി അടുത്ത വര്‍ഷം
ന്യൂസ് ഡെസ്‌ക്
Friday, 27th July 2018, 11:03 pm

ന്യൂദല്‍ഹി: നിസാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്‌സണ്‍ എസ്.യു.വി ശ്രേണിയിലെ വാഹങ്ങള്‍ ഇറക്കാന്‍ ഒരുങ്ങുന്നു. ഡാറ്റ്സണിന്റെ ആദ്യ എസ്.യു.വി അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങുമെന്ന് നിസാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഹെഡ് തോമസ് കൂഹല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

പത്തു ലക്ഷം രൂപയ്ക്കുള്ളിലായിരിക്കും എസ്.യു.വിയുടെ വില. റെനോ-നിസാന്‍ സംയുക്തമായുള്ള സി.എം.എഫ്-എ പ്ലാറ്റ്ഫോമിലായിരിക്കും എസ്.യു.വിയുടെ നിര്‍മാണം. റെനോയുടെ വരാനിരിക്കുന്ന എം.പി.വിയും ഇതേ പ്ലാറ്റ്ഫോമിലാണ് നിര്‍മിക്കുക.

എന്നാല്‍ വാഹനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 2016 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഡാറ്റ്സണ്‍ അവതരിപ്പിച്ച ഗോ ക്രോസ് എന്ന പേരില്‍ തന്നെയാവും ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുക എന്നാണ് സൂചന.


Read:  ഐ.സി.വി വിപണിയിലേക്ക് മഹീന്ദ്ര


ഗോ ഹാച്ച്ബാക്ക്, ഗോ പ്ലസ് എംപിവി, എന്‍ട്രി ലെവല്‍ റെഡി-ഗോ എന്നിവയ്ക്ക് ശേഷം ഡാറ്റ്സണ്‍ കുടുംബത്തില്‍ പിറന്ന നാലാമനാണ് ഗോ ക്രോസ്. റെനോ-നിസാന്‍ സഖ്യത്തിന്റെ ചെന്നൈയിലെ നിര്‍മാണ കേന്ദ്രത്തിലാണ് 5 സീറ്റര്‍ ഗോ ക്രോസിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക.

കരുത്തുറ്റ ക്രോസ് ഓവര്‍ ഡിസൈനാണ് പ്രധാന ഹൈലൈറ്റ്. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. ഡീസല്‍ എന്‍ജിനില്‍ എസ്.യു.വി നിര്‍മിക്കുന്നില്ല.

മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്പോര്‍ട്ട്, ടാറ്റ നെക്സോണ്‍ എന്നിവയായിരിക്കും ഡാറ്റ്സണ്‍ എസ്.യു.വിയുടെ പ്രധാന എതിരാളികള്‍.