ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ വിജയിച്ചിരുന്നു. പല്ലേക്കലെയില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ നേടിയത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ വിജയിച്ചെങ്കിലും ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍ റേറ്റ് മറികടക്കാന്‍ സാധിക്കാത്തത് പാകിസ്ഥാന് തിരിച്ചടിയായി. ഇതോടെ ഗ്രൂപ്പ് 2ല്‍ നിന്നും ഇംഗ്ലണ്ടിനൊപ്പം ന്യൂസിലാന്‍ഡ് സെമി ഫൈനലിന് യോഗ്യത നേടി.
ശ്രീലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ഏഴാം നമ്പറില്‍ ഇറങ്ങിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയാണ്. 31 പന്തില്‍ എട്ട് സിക്സും രണ്ട് ഫോറും ഉള്‍പ്പടെ 76 റണ്‍സാണ് താരം അടിച്ചെടുത്തത്. 245.16 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്.
പാകിസ്ഥാനെതിരെ ബാറ്റ് ചെയ്യുന്നദാസു ന്ർ ഷനക
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തം പേരില്‍ കുറിക്കാനും താരത്തിന് സാധിച്ചു. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയാണ് ഷനക സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ രോഹിത് ശരമയ്ക്കും സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രമിനും ഒപ്പമാണ് ഷനക സ്ഥാനം പിടിച്ചത്.
42 പന്തില്‍ 84 റണ്‍സ് നേടിയ ഫഖര്‍ സമാനെ പുറത്താക്കി ദുഷ്മന്ത ചമീരയാണ് കൂട്ടുകെട്ട് പൊളിച്ചത്. നാല് സിക്സറും ഒമ്പത് ഫോറും അടക്കം 200.00 എന്ന തകര്‍പ്പന്‍ സ്ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
പിന്നാലെയെത്തിയ ക്യാപ്റ്റനടക്കമുള്ളവരെല്ലാം നിരാശപ്പെടുത്തിയെങ്കിലും ഫര്‍ഹാന്‍ മറുവശത്ത് ഉറച്ചുനിന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരം കളം വിട്ടത്. 60 പന്തില്‍ അഞ്ച് സിക്സറിന്റെയും ഒമ്പത് ഫോറിന്റെയും അകമ്പടിയോടെ 100 റണ്‍സാണ് താരം നേടിയത്.
Content Highlight: Dasun Shanaka Wonderful Record Achievement