ഐ.സി.സി പുതിയ ഏകദിന ബാറ്റിങ് റാങ്കിങ് പുറത്ത് വിട്ടിരുന്നു. പുതിയ റാങ്കിങ് പ്രകാരം ന്യൂസിലാന്‍ഡ് താരം ഡാരില്‍ മിച്ചല്‍ ഒന്നാം സ്ഥാനത്തും ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി രണ്ടാമതുമാണ്. ഇന്ത്യക്ക് എതിരെയുള്ള ഏകദിന പരമ്പരയിലെ പ്രകടനത്തോടെയാണ് മിച്ചല്‍ തലപ്പത്തെത്തിയത്.
ഇതാകട്ടെ ഒന്നാം സ്ഥാനത്ത് നിന്ന് കോഹ്‌ലിയെ പടിയിറക്കിയാണ്. ഇന്ത്യന്‍ താരവും ഈ ഏകദിന പരമ്പരയില്‍ മിന്നും പ്രകടനമാണ് നടത്തിയത്. നിലവില്‍ മിച്ചലിന് 845 റേറ്റിങ് പോയിന്റും വിരാടിന് 795 റേറ്റിങ് പോയിന്റുമാണുള്ളത്.
പുതിയ റാങ്കിങ് പുറത്ത് വന്നതോടെ കോഹ്‌ലിയുടെയും മിച്ചലിന്റെയും അവസാന ഏകദിനങ്ങളിലെ ഫോം ചര്‍ച്ചയാവുകയാണ്. ഇരുവരും അടുത്തിടെ കളിച്ച പരമ്പരകളില്ലെല്ലാം മിന്നും ഫോമിലായിരുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡും മൂന്ന് മത്സരങ്ങളില്‍ നേരിട്ടപ്പോഴെല്ലാം ഇരുവരും തകര്‍ന്നാടുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷിയായത്.
കോഹ്‌ലിയും മിച്ചലും അവസാനം കളിച്ച ഏഴ് ഏകദിനങ്ങളില്‍ സ്‌കോര്‍ ചെയ്തത് 600 റണ്‍സിലേറെയാണ്. ആവറേജും സ്‌ട്രൈക്ക് റേറ്റുമെല്ലാം 100ന് മുകളിലും. ഒപ്പം ഈ മത്സരങ്ങളില്‍ അഞ്ച് തവണ 50+ സ്‌കോറും ഇരുവരും കണ്ടെത്തിയിട്ടുണ്ട്.
റണ്‍സിന്റെ കണക്കെടുക്കുമ്പോള്‍ മിച്ചലാണ് മുന്നില്‍. താരം ഏഴ് മത്സരങ്ങളില്‍ നിന്ന് അടിച്ചെടുത്തത് 649 റണ്‍സാണ്. അതില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയുമാണ് താരം തന്റെ അക്കൗണ്ടില്‍ ചേര്‍ത്തത്. കിവി താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 102 ഉം ആവറേജ് 108മാണ്.
വിരാടാകട്ടെ അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ 616 റണ്‍സാണ് അടിച്ചെടുത്തത്. 109 സ്‌ട്രൈക്ക് റേറ്റിലും 123 ശരാശരിയിലുമാണ് താരം ഇത്രയും റണ്‍സ് കിങ്ങിന്റെ വെടിക്കെട്ട്. ഈ ഇന്നിങ്‌സില്‍ താരം മൂന്ന് തവണയാണ് നൂറ് റണ്‍സ് കടന്നത്. അത്ര തന്നെ താരം അര്‍ധ സെഞ്ച്വറിയും കരസ്ഥമാക്കി.
Content Highlight: Daryl Mitchell and Virat Kohli scored above 600 runs in last seven ODI’s