കൊച്ചി: ഡാര്‍ക്ക് നെറ്റിലൂടെ ലോകവ്യാപകമായി ലഹരിമരുന്ന് ഇടപാട് നടത്തി വന്നിരുന്ന ശൃഖലയിലെ കണ്ണി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിൽ. ലഹരിഇടപാടിൽ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ബാബുവിന്(35) പങ്കുണ്ടെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.ബി.സി) മാസങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ തെളിവുകളോട് പ്രതിയെ പിടികൂടുക എന്നതായിരുന്നു പിന്നീടുള്ള ലക്ഷ്യം. കെറ്റാമെലോണ്‍ എന്ന പേരിലാണ് എഡിസണ്‍ ഡാര്‍ക്ക് നെറ്റില്‍ ലഹരി ഇടപാട് നടത്തിയിരുന്നത്.
ജൂണ്‍ 28ന് കൊച്ചി ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ എത്തിയ 3 പാഴ്‌സലുകളില്‍ 280 എന്‍.ബി.സി സ്റ്റാംപുകളാണ് ഉണ്ടായിരുന്നത്. ഇത് എഡിസന്റെ പേരിലേക്കായിരുന്നു വന്നിരുന്നത്. അുത്ത ദിവസമാണ് എന്‍.ബി.സി സംഘം അയാളുടെ വീട്ടില്‍ എത്തിയത്.
ഉദ്യോഗസ്ഥര്‍ കെറ്റാമെലോണ്‍ എന്ന പേരിനെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പിടിക്കപ്പെടില്ലെന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്ന കാര്യത്തിനാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പൂട്ടിട്ടത്. എഡിസണിനൊപ്പം തന്നെ മറ്റൊരു മൂവാറ്റുപുഴ സ്വദേശിയേയും കസ്റ്റഡിയിലെടുത്തു. രാജ്യം മുഴുവന്‍ പടരാനൊരുങ്ങുന്ന ലഹരി ശൃഖലയെയാണ് എന്‍.ബി.സി വെളിപ്പെടുത്തലിലൂടെ തെളിയുന്നത്.
🚨 NCB BUSTS DARKNET KINGPIN – KETAMELON IN OPS MELON 🚨
In a major crackdown, NCB Cochin busted India’s only Level-4 darknet drug vendor, 🔥 KETAMELON 🔥, seizing:
🔹 1,127 LSD blots 🧠
🔹 131.66g Ketamine 💉
🔹 ₹70 Lakhs in USDT 💰 (via hardware wallet)
🔹 Darknet tools: KITES… pic.twitter.com/KqvfXcw07h
കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ സജീവനമാണ് എഡിസണ്‍. അതിന് മുമ്പ് ഏകദേശം നാല് വര്‍ഷത്തോളമായി ലഹരിയിടപാടുകള്‍ അയാള്‍ തുടങ്ങിയിട്ടുണ്ട്. മെക്കാനിക്കല്‍ എന്‍ജിനീയറങ്ങില്‍ നിന്നും ബിരുദം നേടിയ എഡിസണ്‍ ബെംഗളൂരു, പൂനൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ലഹരി ഇടപാടുകള്‍ ആരംഭിച്ചത്. ആദ്യം തുടക്കക്കരെ കണ്ടെത്തി തുടങ്ങിയ വില്‍പ്പന പിന്നീട് ഡാര്‍ക്ക് നെറ്റ് വഴി മരുന്ന് എത്തിക്കുകയായിരുന്നു. പിന്നീട് നാട്ടില്‍ റസ്റ്റോറന്റ് തുറന്നുവെങ്കിലും കൊവിഡ് സമയത്ത് അത് പൂട്ടുകയായിരുന്നു. പിന്നീടാണ് വീട്ടില്‍ നിന്നും ലഹരിഇടപാട് തുടങ്ങിയത്എന്നാല്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നെന്നും എഡിസണ്‍ എല്ലാം സമ്മതിച്ചെന്നും എന്‍.ബി.സി പറയുന്നു.
Image Credit NCB
ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളായിരുന്നു ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് മൊണേറോ പോലുള്ള ക്രിപ്‌റ്റോകളാണ്. 847 എല്‍.എസ്.ഡി സ്റ്റാംപുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപയുടെ ക്രിപ്‌റ്റോ കറന്‍സിയും വീട് റെയ്ഡ് ചെയ്തപ്പോള്‍ പിടികൂടി.
കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ശരാശരി പിടികൂടുന്നത് 1000 എല്‍.എസ്.ഡി സ്റ്റാംപുകളാണ്. എന്നാല്‍ ഇയാള്‍ ഒറ്റഇടപാടില്‍ മാത്രം എത്തിക്കുന്നത് 1000ലധികം സ്റ്റാംപുകളാണ്. തപാലും കൊറിയറും വഴി സ്വന്തം പേരിലല്ലാതെ ലഹരിമരുന്ന് എത്തിച്ച്, അതുകൊണ്ടുവരുന്നവരെ ബന്ധപ്പെട്ട് വഴിയില്‍ വെച്ച് വാങ്ങുന്നതായിരുന്നു പതിവ്.
Image Credit NCB
ഡാര്‍ക്ക് നെറ്റിലൂടെയുള്ള ലഹരി ഇടപാടില്‍ രാജ്യത്തിലെ തന്നെ മുന്‍നിരക്കാരനായിരുന്നു എഡിസണ്‍ ലെവല്‍ 4 വരെ എത്തിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ എല്‍.എസ്.ഡി ഇടപാടുകാരായ ഡോ. സീയൂസുമായി ബന്ധമുള്ള യു.കെ സംഘത്തിലെ ഗുംഗ ഡിന്‍ ആണ് എഡിസണ് ലഹരിരുന്നുകള്‍ എത്തിച്ചിരുന്നത്.